മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമയില്‍ കരിഓയില്‍ ഒഴിച്ചു വികൃതമാക്കി

ഹാമിപൂരില്‍ നിര്‍മ്മിച്ച ഗാന്ധിയുടെ പ്രതിമയിലാണ് അജ്ഞാതര്‍ കരി ഓയില്‍  ഒഴിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷിംല: ഹിമാചല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ച് വികൃമാക്കി. ഹാമിപൂരില്‍ നിര്‍മ്മിച്ച ഗാന്ധിയുടെ പ്രതിമയിലാണ് അജ്ഞാതര്‍ കരി ഓയില്‍  ഒഴിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് റോഡിലൂടെ പോകുന്ന വഴിയാത്രക്കാരാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ കണ്ടാല്‍ അറിയാത്തവര്‍ക്കതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെയും സമാനമായ സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com