അഭിനേതാക്കള്‍ രാഷ്ട്രിയത്തില്‍ ചേരുന്നത് ദുരന്തം; പ്രകാശ് രാജ് 

തങ്ങള്‍ അഭിനേതാക്കള്‍ ആണെന്നതുകൊണ്ടും ആരാധകര്‍ ഉണ്ടെന്ന കാരണത്താലും ചലച്ചിത്ര താരങ്ങള്‍ രാഷ്ട്രീയത്തില്‍ ചേരുന്നതിനോട് എനിക്ക് യോജിപ്പില്ല.
അഭിനേതാക്കള്‍ രാഷ്ട്രിയത്തില്‍ ചേരുന്നത് ദുരന്തം; പ്രകാശ് രാജ് 

തനിക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്നും അഭിനേതാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും നടന്‍ പ്രകാശ് രാജ്. സിനിമാതാരങ്ങള്‍ നേതാക്കളാകുന്നത് തന്റെ രാജ്യത്തിന് ദുരന്തമാണെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

' തങ്ങള്‍ അഭിനേതാക്കള്‍ ആണെന്നതുകൊണ്ടും ആരാധകര്‍ ഉണ്ടെന്ന കാരണത്താലും ചലച്ചിത്ര താരങ്ങള്‍ രാഷ്ട്രീയത്തില്‍ ചേരുന്നതിനോട് എനിക്ക് യോജിപ്പില്ല. അവര്‍ എപ്പോഴും തങ്ങളുടെ ആരാധകരോടുള്ള കടമയെകുറിച്ച്  ബോധമുള്ളവരായിരിക്കണം', പ്രകാശ് രാജ് പറഞ്ഞു. 

സിനിമാതാരം കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന വാര്‍ത്തകള്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പാര്‍ട്ടി രൂപീകരണത്തിന്റെ മുന്നോടിയായുള്ള മൊബൈല്‍ ആപ് ലോഞ്ച് ചെയ്യുകയുമുണ്ടായി. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും രാഷ്ട്രീപ്രവേശനത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹത്തിന്റെ ജന്മദിനമായി ഡിസംബര്‍ 12ന് ഇത് സംഭന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും വാര്‍ത്തകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് രാജ് തന്റെ അഭിപ്രായം തുറന്നടിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറ്റപ്പെടുത്തി പലപ്പോഴും രംഗത്തെത്താറുള്ള പ്രകാശ് രാജ് പ്രധാനമന്ത്രി തന്നേക്കാള്‍ വലിയ നടനാണെന്നും തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കണമെന്നും മുമ്പൊരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com