ഇസ്ലാമിക് ബാങ്ക് ഇന്ത്യയില്‍ വേണ്ടെന്ന് ആര്‍ബിഐ

സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള എല്ലാ പൗരന്മാര്‍ക്കുമുള്ള വിശാലവും തുല്യവുമായ അവസരങ്ങള്‍ കണക്കിലെടുത്താണ് ഇസ്ലാമിക് ബാങ്കിങ് സംവിധാനം വേണ്ട എന്നാണ് തീരുമാനമെന്ന് ആര്‍ബിഐ
ഇസ്ലാമിക് ബാങ്ക് ഇന്ത്യയില്‍ വേണ്ടെന്ന് ആര്‍ബിഐ

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം വേണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള എല്ലാ പൗരന്മാര്‍ക്കുമുള്ള വിശാലവും തുല്യവുമായ അവസരങ്ങള്‍ കണക്കിലെടുത്താണ് ഇസ്ലാമിക് ബാങ്കിങ് സംവിധാനം വേണ്ട എന്നാണ് തീരുമാനമെന്ന് ആര്‍ബിഐ.പലിശ രഹിത ബാങ്കിങ് സംവിധാനമാണ് ഇസ്ലാമിക് ബാങ്കിങ് മുന്നോട്ടുവക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി


പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ പരിഗണിക്കവെയാണ് ആര്‍ബിഐയുടെ നയപ്രഖ്യാപനം. 2008 ല്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇസ്ലാമിക് ബാങ്കിനെകുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇസ്ലാമില്‍ സാമ്പത്തിക വിനിയോഗങ്ങള്‍ക്ക് പലിശ നല്‍കുന്നത് വിലക്കുന്നതായി സമിതി കണ്ടെത്തിയിരുന്നു. വിശ്വാസപരമായ കാരണങ്ങള്‍കൊണ്ട് സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും  പലിശരഹിത സ്വതന്ത്ര ബാങ്കിങിന്റെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് സമിതി.

ഇന്ത്യയില്‍ പലിശരഹിത ബാങ്കിംഗ് അവതരിപ്പിക്കുന്നതിനുള്ള നിയമസാങ്കേതികനിയന്ത്രണ നടപടികള്‍ പരിശോധിക്കാന്‍ ഒരു ദൗത്യ സംഘത്തെ രൂപീകരിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com