എല്ലാവര്‍ക്കും വൈഫൈ; സ്ത്രീകള്‍ പിങ്ക് ടോയ്‌ലെറ്റുമായി യോഗി ആദിത്യനാഥ്

എല്ലാവര്‍ക്കും വൈഫൈ, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കായി പിങ്ക് ടോയ്‌ലെറ്റ് എന്നിവ ഉറപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
എല്ലാവര്‍ക്കും വൈഫൈ; സ്ത്രീകള്‍ പിങ്ക് ടോയ്‌ലെറ്റുമായി യോഗി ആദിത്യനാഥ്

ലഖ്നോ: എല്ലാവര്‍ക്കും വൈഫൈ, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കായി പിങ്ക് ടോയ്‌ലെറ്റ് എന്നിവ ഉറപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി തദ്ദേശ തിരഞ്ഞെടുപ്പിനുമുന്‍പായി ഇറക്കിയ ബിജെപി പ്രകടന പത്രിക പുറത്തിറക്കുകയായിരുന്നു മുഖ്യമന്ത്രി. യുപി നിയമസഭയിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നും യോഗി പറഞ്ഞു

മൂന്ന് ഘട്ടമായാണ് യുപിയില്‍ തദ്ദേശ തെരഞ്ഞടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടംെ നവംബര്‍ 22നും രണ്ടാം ഘട്ടം നവംബര്‍  26നും അവസാനഘട്ടം നവംബര്‍ 29നുമാണ്. തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ ഒന്നിനാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ആദ്യം നടക്കുന്ന തെരഞ്ഞടുപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ബിജെപി ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com