ഗോ രക്ഷയുടെ പേരില്‍ ഹരിയാനയില്‍ ഒരു മുസ്ലീം യുവാവ് കൂടി കൊല്ലപ്പെട്ടു

വെടിവെച്ചു കൊന്ന ശേഷം അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഓടുന്ന ട്രെയിനിനു മുന്നിലേക്കിട്ടു. എന്നാല്‍ തലയും ഇടതുകൈയും മാത്രമെ ട്രയിനടിയില്‍ പെട്ടിരുന്നുള്ളു
ഗോ രക്ഷയുടെ പേരില്‍ ഹരിയാനയില്‍ ഒരു മുസ്ലീം യുവാവ് കൂടി കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഗോ രക്ഷയുടെ പേരില്‍ ഒരു കൊലപാതകം കൂടി. രാജസ്ഥാന്‍ - ഹരിയാന അതിര്‍ത്തിയില്‍ പശുക്കളുമായി പോവുകയായിരുന്നായാളെയാണ് ഗോ രക്ഷാ ഗുണ്ടകള്‍ വെടിവെച്ചുകൊന്നത്. രാജസ്ഥാനിലെ അല്‍വാറ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹരിയാനയില്‍ നിന്നും ഭാരത് പൂരിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനിടയാണ് ഉമ്മര്‍ മുഹമ്മദ് കൊല്ലപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഉമ്മറിനെ വെടിവെക്കുക മാത്രമല്ല അടിച്ചു പരുക്കേല്‍പ്പിച്ചതായും ചെയ്തതായി ഗ്രാമമുഖ്യന്‍ ഷേര്‍ മുഹമ്മദ് പറഞ്ഞു. വെടിവെച്ചു കൊന്ന ശേഷം അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഓടുന്ന ട്രെയിനിനു മുന്നിലേക്കിട്ടു. എന്നാല്‍ തലയും ഇടതുകൈയും മാത്രമെ ട്രയിനടിയില്‍ പെട്ടിരുന്നുള്ളു. വെടിയേറ്റ ശരീരഭാഗമുള്‍പ്പടെ ട്രയിനിനടിയില്‍ പെട്ടിട്ടില്ലെന്നും ഗ്രാമമുഖ്യന്‍ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ സ്ഥലത്തു പൊലീസുകാര്‍ ഉണ്ടായിരുന്നെന്നും പൊലീസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും ആക്രമം തടയാന്‍ പൊലീസ് ഇടപെട്ടിട്ടില്ലെന്ന്ും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധവും അരങ്ങേറി. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു എഫ്‌ഐആര്‍ പോലും ര്ജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഉമ്മറിന്റെ ചെരുപ്പ് കണ്ടിട്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം സ്വീകരിക്കുകയോ സംസ്‌കരിക്കുകയോ ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com