ഇന്ത്യയുടെ ആധാര്‍ മോഡലിനെ പകര്‍ത്താന്‍ ഒരുങ്ങി മൊറോക്കോ

പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള വിവിധ സര്‍വീസുകളെ ആധാറുമായി ബന്ധിപ്പിച്ചതിനെ പകര്‍ത്താനുള്ള ശ്രമങ്ങളിലാണ് ആഫ്രിക്കന്‍ രാജ്യം
ഇന്ത്യയുടെ ആധാര്‍ മോഡലിനെ പകര്‍ത്താന്‍ ഒരുങ്ങി മൊറോക്കോ

ന്യൂഡല്‍ഹി: രാജ്യത്ത് വലിയ വിമര്‍ശനം നേരിടുന്ന ആധാറിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ മൊറോക്കോ. പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള വിവിധ സര്‍വീസുകളെ ആധാറുമായി ബന്ധിപ്പിച്ചതിനെ പകര്‍ത്താനുള്ള ശ്രമങ്ങളിലാണ് ആഫ്രിക്കന്‍ രാജ്യം. ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയ ആധാറുമായി ബന്ധിപ്പിച്ച സേവനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി മൊറൊക്കോ ആഭ്യന്തരമന്ത്രി നൗറെദ്ദീന്‍ ബൗട്ടെയബ് ഉള്‍പ്പടെയുള്ള ഉന്നതാധികാര സമിതിയെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. 

പത്ത് ദിവസത്തെ സന്ദര്‍ശനത്തിനിടെ മൊറോക്കന്‍ സംഘം ആദാറിനെക്കുറിച്ചും ക്രെം ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക് ആന്‍ഡ് സിസ്റ്റം എന്നിവയെക്കുറിച്ചും പഠിച്ചു. ഇത് കൂടാതെ ഡിബിടി, ഗ്യാസ് സബ്‌സിഡി, ബാങ്കിംഗ് സംവിധാനത്തിന്റെ ഡിജിറ്റലൈസേഷന്‍ എന്നിവയുടെ ഗുണങ്ങളും മനസിലാക്കി. 1.3 ബില്യണ്‍ ജനസംഖ്യയും വ്യത്യസ്തങ്ങളായ ഭാഷയും സംസ്‌കാരവുമെല്ലാമുള്ള ഇന്ത്യയില്‍ കുറഞ്ഞ സമയം കൊണ്ട് ആധാര്‍ നടപ്പിലാക്കിയതെങ്ങനെയെന്ന അത്ഭുതത്തിലാണ് മൊറോക്കോ സംഘം. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവുമായുള്ള കൂടിക്കാഴ്ചയില്‍ ബൗട്ടിയെബ് രാജ്യത്തെ പ്രശംസിച്ചെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യ നടപ്പാക്കിയതുപോലെ ആധാറിനെ മറ്റ് സേവനങ്ങളുമായി ബന്ധിപ്പിച്ച് ഭരണ സംവിധാനം കൂടുതല്‍ സുതാര്യമാക്കാനുള്ള ഒരുക്കത്തിലാണ് മൊറോക്കോ. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക മോഡലിനെ അടിസ്ഥാനപ്പെടുത്തിലായിരിക്കും പദ്ധതി തയാറാക്കുക. ഇതിനായി ഇന്ത്യയില്‍ നടപ്പാക്കിയ സാമൂഹിക- സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പഠിക്കാനാണ് സംഘം പ്രാഥമ പരിഗണന നല്‍കുന്നത്. രാജ്യത്ത് ആധാറിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴാണ് വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ ആധാര്‍ മോഡലിനെ ഏറ്റെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com