ഉദ്യോഗസ്ഥന്റെ എതിര്‍പ്പ് മറികടന്ന് ബോട്ടിറക്കി: 21 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് അവഗണിച്ച് ബോട്ട് പുഴയിലിറക്കിയതാണ്  21 പേരുടെ മരണത്തിനിടയാക്കിയ കൃഷ്ണ നദിയിയിലെ ബോട്ടപകടത്തിന് പിന്നിലെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്.
ഉദ്യോഗസ്ഥന്റെ എതിര്‍പ്പ് മറികടന്ന് ബോട്ടിറക്കി: 21 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

വിജയവാഡ: ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് അവഗണിച്ച് ബോട്ട് പുഴയിലിറക്കിയതാണ്  21 പേരുടെ മരണത്തിനിടയാക്കിയ കൃഷ്ണ നദിയിയിലെ ബോട്ടപകടത്തിന് പിന്നിലെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. പെര്‍മിറ്റില്ലാത്ത ബോട്ട് പുഴയിലിറക്കരുതെന്ന് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ എബിഎന്‍ ചാനലാണ് പുറത്ത് വിട്ടത്.

അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും 34 യാത്രക്കാരുമായി പോയ ബോട്ട് ഞായറാഴ്ച വൈകുന്നേരം 5.45 ഓടെയാണ് അപകടത്തില്‍ പെടുന്നത്. ഇബ്രാഹിം പട്ടണം ജെട്ടിയ്ക്ക് സമീപമായിരുന്നു അപകടം. മല്ലേശ്വര റാവു എന്ന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനാണ് അനുമതിയില്ലാതെ ബോട്ട് വെള്ളത്തിലിറക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. 

ആളുകളെ കടത്താന്‍ മറ്റ് ബോട്ടുകളുണ്ടെന്നും  ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ബോട്ട് ഉപയോഗിക്കരുതെന്നും റാവു മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ബോട്ട് അപകടത്തില്‍ പെട്ട് ഇത്രയേറെ ആളുകള്‍ മരിക്കുന്നത്. ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് അവഗണിച്ചും ബോട്ട് പുഴയില്‍ ഇറക്കിയതെന്തിനെന്ന് വ്യക്തമല്ല. റാവുവിന്റെ മേലുദ്യോഗസ്ഥരുടെ മൗനാനുവാദം അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com