ഞങ്ങള്‍ ജനങ്ങളുടെ കേള്‍വിക്കാരാകും; മോദിയുടെ മന്‍കിബാത്ത് പരിപാടിയെ ട്രോളി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്ന നിലയില്‍ മന്‍കിബാത്ത് പരിഷ്‌ക്കരിക്കുമെന്ന് രാഹുല്‍ ഗാന്ധി
ഞങ്ങള്‍ ജനങ്ങളുടെ കേള്‍വിക്കാരാകും; മോദിയുടെ മന്‍കിബാത്ത് പരിപാടിയെ ട്രോളി രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കിബാത്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിലവില്‍ മോദിയുടെ മന്‍കിബാത്ത് പരിപാടിയില്‍ ജനങ്ങള്‍ കേള്‍വിക്കാരാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്ന നിലയില്‍ മന്‍കിബാത്ത് പരിഷ്‌ക്കരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഷോലെ സിനിമയിലെ വില്ലന്‍ ഗബ്ബര്‍ സിങ് ജനങ്ങള്‍ക്ക് നേരെ അര്‍ധരാത്രിയില്‍ നടത്തിയ ആക്രമണം പോലെയായിരുന്നു നോട്ടു അസാധുവാക്കലും, ജിഎസ്ടിയുമെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. കടുത്ത നടപടികള്‍ രണ്ടും സര്‍ക്കാര്‍ സ്വീകരിച്ചത് രാത്രിയിലാണ്. തന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ , ജനങ്ങള്‍ ഒന്നടങ്കം മോദിജിയില്‍ നിന്നും രക്ഷിക്കൂ എന്ന് മുറവിളി കൂട്ടി അപേക്ഷിക്കുകയായിരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.  നിലവിലെ ജിഎസ്ടി അടിമുടി പരിഷ്‌ക്കരിക്കേണ്ടത്. സാധാരണക്കാരുടെ നിത്യപയോഗസാധനങ്ങളെ ചരക്കുസേവനനികുതിയില്‍ നിന്നും ഒഴിവാക്കുന്ന നിലയില്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  ലോകം മുഴുവന്‍ ഇന്ധനവില കുറയുമ്പോള്‍ ഇന്ത്യയില്‍ മാത്രം ഇന്ധവില ഉയരുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com