ഫിലിപ്പീൻസില്‍ മോദി ട്രംപിനെ കണ്ടു, കരുതലോടെ ''ഹാഫ് ഹഗില്‍'' ഒതുക്കി

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയില്‍ എത്തിയ ഉടനെ നിരവധി ലോക നേതാക്കളും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നിലേക്കെത്തി
ഫിലിപ്പീൻസില്‍ മോദി ട്രംപിനെ കണ്ടു, കരുതലോടെ ''ഹാഫ് ഹഗില്‍'' ഒതുക്കി

15ാം ആസിയാന്‍ ഉച്ചകോടിയിലും, 12ാം ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസിലെത്തി. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയില്‍ എത്തിയ ഉടനെ നിരവധി ലോക നേതാക്കളും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നിലേക്കെത്തി. 

മുന്നിലേക്കെത്തിയ നേതാക്കളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമുണ്ടായിരുന്നു. ട്രംപുമായി ഞായറാഴ്ച നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി ട്വീറ്റ് ചെയ്തു. പാതി ആലിംഗനം ചെയ്ത് ഇരുവരും സംഭാഷണത്തിലേര്‍പ്പെടുന്ന ചിത്രങ്ങളാണ് മോദി ട്വീറ്റ് ചെയ്തത്. 

അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ട്രംപിനെ ഇടയ്ക്കിടെ ആലിംഗനം ചെയ്യുന്ന മോദിയുടെ രീതിക്കെതിരെ പരിഹാസം ഉയര്‍ന്നിരുന്നു. ഇതായിരിക്കാം പേരിനൊരു ആലിംഗനത്തിലേക്ക് മോദിയെ എത്തിച്ചതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും കളിയാക്കുന്നത്. 

അടുത്തിടെ പാക്കിസ്ഥാന്‍ അനുകൂല പ്രതികരണം ട്രംപ് നടത്തിയതിന് പിന്നാലെ, ട്രംപിന് മറ്റൊരു ആലിംഗനം കൂടി വേണ്ടി വരുമെന്ന് മോദിയെ ട്രോളി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് മോദി ഫിലിപ്പൈന്‍സിലെത്തുന്നത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബേ, മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാഖ്, റഷ്യന്‍ പ്രധാനമന്ത്രി ദ്മിത്രി മെദദേവ് എന്നിവരുമായും ട്രംപിന് പുറമെ മോദി കൂടിക്കാഴ്ച നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com