'മോദി യുഗം എഴുത്തുകാര്‍ക്ക് കയ്‌പ്പേറിയത്'; മോദി ഭരണത്തെ നിശിതമായി വിമര്‍ശിച്ച് ഹിന്ദി സാഹിത്യകാരന്‍മാര്‍

മോദി യുഗത്തില്‍ കാണുന്നത് പോലെയുള്ള മോശം അവസ്ഥ മറ്റ് എവിടെയും കണ്ടിട്ടില്ല. ഇവിടെ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്‌
ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌
ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌

'നെഹ്‌റു യുഗത്തില്‍ ജനിച്ച് ഇന്ദിര യുഗത്തില്‍ എഴുതി മോദി യുഗത്തില്‍ ജീവിക്കുകയാണ്'- പ്രമുഖ ഹിന്ദി കവി മംഗളേഷ് ദബ്രാല്‍ തന്റെ കവിത ജിവിതത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. എന്നാല്‍ മോദി യുഗത്തില്‍ കാണുന്നത് പോലെയുള്ള മോശം അവസ്ഥ മറ്റ് എവിടെയും കണ്ടിട്ടില്ല. ഇവിടെ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണെന്ന് ദബ്രാല്‍ പറഞ്ഞു. 

'നയെ യുഗ് മേം ശത്രു' എന്ന ദബ്രാലിന്റെ പുതിയ കവിതസമാഹാരത്തെക്കുറിച്ച് ചണ്ഡീഗഢ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ യുഗത്തില്‍ ജനങ്ങളുടെ മനസില്‍ ഭയമാണുള്ളത്. ഭീകരതയെ ജനാധിപത്യവല്‍ക്കരിച്ചിരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ ഇത് മനസിലാക്കുന്നില്ലെന്നും ദബ്രാല്‍ വ്യക്തമാക്കി. ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും ആശ്രയം കവിതയും ഭാഷയുമാണ്. സാഹിത്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ജോലിയെന്നും ദബ്രല്‍ കൂട്ടിച്ചേര്‍ത്തു. 

മോദിയുഗം എഴുത്തുകാര്‍ക്ക് കയ്‌പ്പേറിയതാണെന്നാണ് ഹിന്ദിയിലെ മറ്റൊരു പ്രമുഖ കവിയും നിരൂപകനുമായ അസാദ് സെയ്ദിയുടെ അഭിപ്രായം. നമ്മള്‍ എഴുതുന്നത് എന്തിനേയും എതിര്‍ക്കാനായിട്ടല്ല. എന്നാല്‍ ചില സമയങ്ങളില്‍ എഴുത്ത് ഒരു പ്രതിരോധമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com