യഥാര്‍ത്ഥ കൊലയാളിയെ രക്ഷപ്പെടുത്താന്‍ മാനേജ്‌മെന്റ് ശ്രമം നടത്തിയെന്ന് പ്രദ്യുമന്റെ പിതാവ്  

റയാന്‍ പബ്ലിക് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി പ്രഥ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ കൊലയാളിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് പ്രദ്യുമന്റെ പിതാവ് വരുണ്‍ താക്കൂര്‍.
യഥാര്‍ത്ഥ കൊലയാളിയെ രക്ഷപ്പെടുത്താന്‍ മാനേജ്‌മെന്റ് ശ്രമം നടത്തിയെന്ന് പ്രദ്യുമന്റെ പിതാവ്  

ന്യൂഡല്‍ഹി:  റയാന്‍ പബ്ലിക് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി പ്രഥ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ കൊലയാളിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് പ്രദ്യുമന്റെ പിതാവ് വരുണ്‍ താക്കൂര്‍. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തലപ്പത്തിരിക്കുന്നവരും ഇടപെട്ടിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

പ്രാദേശിക ഭരണകൂടവും സര്‍ക്കാരില്‍ പിടിപാടുളളവരും യഥാര്‍ത്ഥ കൊലയാളിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും വരുണ്‍ താക്കൂര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പ്രദ്യുമന്റെ മരണവുമായി ബന്ധപ്പെട്ട് അതേ സ്‌കൂളിലെ തന്നെ പതിനൊന്നാം ക്ലാസുകാരനെ സിബിഐ അറസ്റ്റ് ചെയ്തത്. പരീക്ഷ മാറ്റിവയ്ക്കുന്നതിനായി താനാണ് കൊലപാതകം നടത്തിയതെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചിരുന്നു. 

ഇതിനിടെ അന്വേഷണത്തില്‍ തെറ്റുപറ്റിയെന്ന് ഹരിയാന പൊലീസ് സമ്മതിച്ചു. സെപ്റ്റംബര്‍ എട്ടിനായിരുന്നു ഹരിയാനയിലെ ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഏഴു വയസുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സകൂള്‍ ബസിലെ കണ്ടക്ടര്‍ ആയ അശോക് കുമാര്‍ ആണ് കൊലയാളിയെന്ന് പൊലീസ് കണ്ടെത്തുകയും ഇയാള്‍ കുറ്റം സമ്മതിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രദ്യുമന്റെ രക്ഷിതാക്കള്‍ സംഭവത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സിബി ഐ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com