രാമഭൂമി കോണ്‍ഗ്രസിനൊപ്പം തന്നെ;  മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേരിട്ടെത്തിയാണ് പ്രചാരണം നടത്തിയത്. 13 ഇടങ്ങളില്‍ ശിവരാജ് റാലികള്‍ നടത്തിയിരുന്നു.
രാമഭൂമി കോണ്‍ഗ്രസിനൊപ്പം തന്നെ;  മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

ചിത്രകൂട്: മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തോല്‍വി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലാന്‍ഷൂ ചതുര്‍വേദ്ദി 14,000 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ചിത്രകൂടില്‍ സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എ പ്രേംസിങ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 2008ല്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 37ശതമാനം വോട്ട് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതെങ്കില്‍ ഇത്തവണ 57 ശതമാനമായി വര്‍ധിപ്പിക്കാന്‍ കോണ്‍ഡഗ്രസിനായി. 

ഇക്കുറി മണ്ഡലം പിടിച്ചെടുക്കാമെന്ന വിശ്വാസം ബിജെപിക്കുണ്ടായിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേരിട്ടെത്തിയാണ് പ്രചാരണം നടത്തിയത്. 13 ഇടങ്ങളില്‍ ശിവരാജ് റാലികള്‍ നടത്തിയിരുന്നു. ഒരു ആദിവാസി കുടുംബത്തിന്റെ വീട്ടില്‍ ഒരുരാത്രി ശിവരാജ് ശിങ് കഴിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. രാമന്‍ താമസിച്ചിരുന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന ചിത്രകൂടില്‍ ഒരുമാസം നീണ്ടുനിന്ന പ്രചാണ പരിപാടികള്‍ ആര്‍എസ്എസ് നേതൃത്വം നേരിട്ടാണ് നടത്തിയുരുന്നത്. 

അടുത്ത വര്‍ഷം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ് ചിത്രകൂടിലെ വിജയം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച പ്രതിപക്ഷനേതാവ് അജയ് സിങിന് വലിയ നേട്ടമാണ് ചിത്രകൂടിലെ വിജയം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചു വരുന്നതിന്റെ സൂചനയാണ് വിജയമെന്നും ശിവരാജ് സിങ് ചൗഹാന്‍ പ്രചരണം നടത്തിയ ഇടങ്ങളില്‍ എല്ലാം കോണ്‍ഗ്രസ് മികച്ച ലീഡാണ് സ്വന്തമാക്കിയതെന്നും അജയ് സിങ് പ്രതികരിച്ചു. 

പരാജയം അംഗീകരിക്കുന്നുവെന്നും ഇതിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്വാധീനമുള്ള മണ്ഡലത്തിലെ വിജയം വച്ച് ബിജെപിയെ അളക്കേണ്ടെന്നും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 200ലേറെ സീറ്റുകള്‍ വിജയിച്ച് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com