സനാതനധര്‍മ്മം അനുസരിച്ച് എന്തില്‍ നിന്നാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നത്; വിദ്യാലയങ്ങളില്‍ ഭാരതീയ സംസ്‌കാര പരീക്ഷ വരുന്നു

ഏത് തരം പശുവിലാണ് സൂര്യ കേതു നദി കണ്ടെത്താന്‍ സാധിക്കുക
സനാതനധര്‍മ്മം അനുസരിച്ച് എന്തില്‍ നിന്നാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നത്; വിദ്യാലയങ്ങളില്‍ ഭാരതീയ സംസ്‌കാര പരീക്ഷ വരുന്നു

ന്യൂഡല്‍ഹി: ജവഹര്‍ നവോദയ കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലുമുള്ള അറിവ് പരിശോധിക്കാനായി പ്രത്യേക പരീക്ഷ വരുന്നു. ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ് സംസ്‌കൃതി യൂണിവേഴ്‌സിറ്റി എന്ന ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

അഞ്ചാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നവോദയ വിദ്യാലയസമിതിയുടെ മേഖലാ ഓഫീസുകളില്‍ ഒക്ടോബര്‍ അഞ്ചിന് ലഭിച്ചു. ഇന്ത്യന്‍ എക്‌സപ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സമാനരീതിയിലുള്ളൊരു ഉത്തരവ് ആഗസ്റ്റ് 30ന്  കേന്ദ്രീയ വിദ്യാലയ സ്‌കൂളുകള്‍ക്കും ലഭിച്ചിട്ടുണ്ട്. ദേവ് സംസ്‌കൃതി സര്‍വകലാശാലയുടെ പ്രതിനിധികളുമായി പരീക്ഷ നടത്താന്‍ സഹകരിക്കണം എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. 

ആചാര്യ ശ്രീറാം ശര്‍മ്മയാണ് ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ എന്ന സംഘടനയുടെ സ്ഥാപകന്‍. വ്യക്തിത്വ വികാസം, കുടുംബക്ഷേമം, സാമൂഹികവികസനം എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. നിലവില്‍ പ്രണവ് പാണ്ഡ്യയാണ് സംഘടന തലവന്‍. 

സംഘടന തയ്യാറാക്കിയ ക്വസ്റ്റ്യന്‍ ബാങ്കിലെ ചില ചോദ്യങ്ങള്‍: 

ഏത് തരം പശുവിലാണ് സൂര്യ കേതു നദി കണ്ടെത്താന്‍ സാധിക്കുക

ഏത് രാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നരേന്ദ്രനാഥ് വിവേകാനന്ദ എന്ന പേര് സ്വീകരിച്ചത്

കാള്‍ മാര്‍ക്‌സിന്റെ പ്രശസ്തമായ പുസ്തകം

സനാതനധര്‍മ്മം അനുസരിച്ച് എന്തില്‍ നിന്നാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നത്

ഏത് പുസ്തകത്തിലാണ് അക്ബറിന് ഗംഗാജലത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്

എന്ത് കൊണ്ടാണ് ഇന്ത്യയിലെ  വീടുകളില്‍ തുളസി ചെടി വളര്‍ത്തുന്നത്

ഖുര്‍ ആനിലെ ഏത് ഭാഗത്താണ് സ്വര്‍ഗ്ഗത്തേയും നരകത്തേയും കുറിച്ച് പ്രതിപാദിക്കുന്നത്

രാമചരിതമാനസ് പാരായണം ചെയ്യുന്ന മുസ്ലീം രാജ്യമേത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com