'എല്ലാ താലൂക്കുകളിലും യൂറിന്‍ ബാങ്ക്'; മനുഷ്യ മൂത്രത്തില്‍ നിന്ന് വളം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി നിതിന്‍ ഗഡ്കരി

മനുഷ്യ മൂത്രത്തില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വളമായി നല്‍കാനാണ് പദ്ധതി
'എല്ലാ താലൂക്കുകളിലും യൂറിന്‍ ബാങ്ക്'; മനുഷ്യ മൂത്രത്തില്‍ നിന്ന് വളം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: മനുഷ്യ മൂത്രത്തില്‍ നിന്ന് വളം ഉല്‍പ്പാദിപ്പിക്കാനുള്ള നൂതന പദ്ധതിയുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനായി രാജ്യത്തിന്റെ എല്ലാ താലൂക്കുകളിലും യൂറിന്‍ ബാങ്ക് സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യ മൂത്രത്തില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വളമായി നല്‍കാനാണ് പദ്ധതി ഇത് വിദേശ രാജ്യങ്ങളില്‍ നിന്ന് യൂറിയ ഇറക്കുമതി ചെയ്യുന്നത് കുറക്കാന്‍ സാധിക്കുമെന്നാണ് ഗഡ്കരിയുടെ നിരീക്ഷണം. 

മൂത്രത്തില്‍ നിന്ന് വളം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും സ്വീഡനിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നും ടൈംസ് ഓഫ് ഇന്ത്യയോട് നിധിന്‍ ഗഡ്കരി പറഞ്ഞു. മനുഷ്യ മൂത്രത്തില്‍ ഓരുപാട് നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് വെറുതെ പാഴാക്കുകയാണ്. പാഴ് വസ്തുക്കളെ സമ്പത്താക്കി മാറ്റുക എന്നത് തന്റെ താല്‍പ്പര്യമാണ്. അതിനാല്‍ ഈ ആശയം ഉപയോഗപ്പെടുത്തുന്നത് കൊണ്ട് ദോഷമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഫോസ്ഫറസിനും പൊട്ടാഷ്യത്തിനും സബ്‌സിഡിയുണ്ട്. ഇതില്‍ നൈട്രജന്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ വലിയ കാര്യമായിരിക്കുമെന്നും ഗഡ്കരി പറഞ്ഞു. 

കര്‍ഷകര്‍ 10 ലിറ്ററിന്റെ പ്ലാസ്റ്റിക് കാനില്‍ മൂത്രം ശേഖരിച്ച് ഇത് താലൂക്കില്‍ എത്തിക്കണം. ഇതിനായുള്ള കാനുകള്‍ ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കും. മാത്രമല്ല ഓരോ ലിറ്റര്‍ മൂത്രത്തിനും ഒരു രൂപ വീതം ലഭിക്കുകയും ചെയ്യും. ഇത് ആദ്യം പരീക്ഷിക്കുന്ന ഗ്രാമ പ്രദേശങ്ങളിലായിരിക്കും. അത്തരത്തില്‍ ശേഖരിക്കുന്ന മൂത്രത്തില്‍ നിന്നായിരിക്കും വളത്തിന് ആവശ്യമായ യൂറിയ ഉല്‍പ്പാദിപ്പിക്കുന്നത്. പദ്ധതിയുടെ സാധ്യതകളേക്കുറിച്ച് ഉറപ്പു പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com