വനിതാ പൊലീസിനെക്കൊണ്ട് പുറം മസാജ് ചെയ്യിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍: വീഡിയോ വൈറല്‍

ബനിയനിട്ട് കണ്ണടച്ച് കമിഴ്ന്ന് കിടക്കുന്ന ഉദ്യോഗസ്ഥന് കാക്കി യൂണിഫോം ധരിച്ച പൊലീസുകാരി പുറം മസാജ് ചെയ്തു കൊടുക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
വനിതാ പൊലീസിനെക്കൊണ്ട് പുറം മസാജ് ചെയ്യിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍: വീഡിയോ വൈറല്‍

ഹൈദരാബാദ്: വനിതാ പൊലീസിനെക്കൊണ്ട് പുറം മസാജ് ചെയ്യിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ആകെ വൈറലായിരിക്കുകയാണ്. ബനിയനിട്ട് കണ്ണടച്ച് കമിഴ്ന്ന് കിടക്കുന്ന ഉദ്യോഗസ്ഥന് കാക്കി യൂണിഫോം ധരിച്ച പൊലീസുകാരി പുറം മസാജ് ചെയ്തു കൊടുക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്‌റ്റേഷന്‍ എഎസ്‌ഐ ഹസ്സനാണ് വീഡിയോയില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനെന്ന് തെലങ്കാന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജൊഗുലമ്പ ഗഡ്വാള്‍ പോലീസ്ഓഫീസര്‍ എസ് എം വിജയ് പറഞ്ഞു.

കഴിഞ്ഞമാസം ഹൈദരാബാദില്‍ പുരുഷ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വന്‍ വിവാദമായിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com