'മാധ്യമപ്രവര്‍ത്തകരെ, മുഖ്യമന്ത്രിയില്‍ നിന്ന് അകലം പാലിക്കൂ'; ഹരിയാന മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം 

മാധ്യമപ്രവര്‍ത്തകരുടേയും ക്യാമറാമാന്‍മാരുടേയും കടന്നുകയറ്റം മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഭീഷണിയുണ്ടാക്കുന്നെന്ന് കാണിച്ചാണ് സോനിപാല്‍ ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേഷന്‍ അറിയിപ്പ് പുറത്തിറക്കിയത്
'മാധ്യമപ്രവര്‍ത്തകരെ, മുഖ്യമന്ത്രിയില്‍ നിന്ന് അകലം പാലിക്കൂ'; ഹരിയാന മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം 

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്ന് മാധ്യമങ്ങള്‍ അകലം പാലിക്കണമെന്ന് നിര്‍ദേശം. മാധ്യമപ്രവര്‍ത്തകരുടേയും ക്യാമറാമാന്‍മാരുടേയും കടന്നുകയറ്റം മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഭീഷണിയുണ്ടാക്കുന്നെന്ന് കാണിച്ചാണ് സോനിപാല്‍ ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേഷന്‍ അറിയിപ്പ് പുറത്തിറക്കിയത്. സുരക്ഷ കാരണങ്ങളാല്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയില്‍ നിന്ന് അകന്നു നില്‍ക്കണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഖട്ടറിന്റെ അടുത്തേക്ക് മൈക്രോഫോണുകളും ക്യാമറകളും കൊണ്ടുവരുന്നത് അദ്ദേഹത്തിന് സുരക്ഷ ഭീഷണിയുണ്ടാക്കുന്നുണ്ട്. ഇത്തരം സമയങ്ങളില്‍ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ സുരക്ഷ ജീവനക്കാര്‍ക്ക് കഴിയുന്നില്ലെന്നുമാണ് ജില്ല ഭരണകൂടത്തിന്റെ വാദം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാത്ത തരത്തില്‍ മാധ്യമങ്ങള്‍ വ്യക്തമായ അകലം പാലിക്കണം. ഇത് പാലിക്കാത്തവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഇതില്‍ പറയുന്നു. 

ബൈറ്റ് എടുക്കാന്‍ മുഖ്യമന്ത്രിയുടെ സമീപത്തേക്ക് പോകരുതെന്നും കൂട്ടമായിട്ടല്ലാതെ ഒറ്റയ്ക്ക് പോയി സംസാരിക്കരുതെന്നും നിര്‍ദേശമുണ്ട്. ഹിന്ദിയില്‍ തയാറാക്കിയിരിക്കുന്ന അറിയിപ്പ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. റയാന്‍ സ്‌കൂളില്‍ കൊലപാതകം അന്വേഷിച്ച പൊലീസുകാരെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. അതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com