പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ല ? ; മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ല ? ; മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി

ഒരു ബിസിനസ്സുകാരന് വേണ്ടി കരാര്‍ സമഗ്രമായി പൊളിച്ചെഴുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്ന് വാര്‍ത്താമാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ഒരു ബിസിനസ്സുകാരന് വേണ്ടി കരാര്‍ സമഗ്രമായി പൊളിച്ചെഴുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്ന് വാര്‍ത്താമാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി ആരാഞ്ഞു. അനില്‍ അംബാനിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അനധികൃത സമ്പാദ്യം സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നപ്പോഴും ഇതുസംബന്ധിച്ച്  പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിക്കാതെ വാര്‍ത്താമാധ്യമങ്ങള്‍ ഒഴിഞ്ഞുമാറി. എല്ലാം ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം നല്‍കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി വാര്‍ത്താമാധ്യമങ്ങളോട് ചോദ്യം ഉന്നയിച്ചത്.

അനില്‍ അംബാനിയുടെ പ്രതിരോധ കമ്പനിയ്ക്ക് നേട്ടം ലഭിയ്ക്കത്തക്കവിധം റാഫേല്‍ കരാര്‍ പരിഷ്‌ക്കരിച്ചുവെന്ന ആരോപണം കോണ്‍ഗ്രസ് ബിജെപിയ്ക്ക് എതിരെ ആയുധമാക്കിയിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ റാഫേല്‍ കരാര്‍ ചൂണ്ടികാണിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്. ദേശീയ താല്പര്യങ്ങളെ ബലികഴിപ്പിച്ചാണ് ബിജെപി മുന്നോട്ടുപോകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് അനില്‍ അംബാനിക്ക് അനൂകൂലമായി കരാര്‍ പരിഷ്‌ക്കരിച്ചതിലുടെ വെളിവാകുന്നത്. പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്നതാണ് ഇത്തരം ഇടപാടുകള്‍ എന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച ബിജെപി ആഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com