രാഹുല്‍ഗാന്ധിയുടെ ശരീരഭാഷ ഗബ്ബര്‍ സിങിന്റെത്, മറുപടിയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് 

ജിഎസ്ടിയെ ഗബ്ബര്‍ സിങ് ടാക്‌സിനോട് ഉപമിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ മറുപടി.
രാഹുല്‍ഗാന്ധിയുടെ ശരീരഭാഷ ഗബ്ബര്‍ സിങിന്റെത്, മറുപടിയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് 

ഭോപ്പാല്‍ : ജിഎസ്ടിയെ ഗബ്ബര്‍ സിങ് ടാക്‌സിനോട് ഉപമിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ മറുപടി. രാഹുല്‍ഗാന്ധിയുടെ ശരീരഭാഷ ഷോലെ സിനിമയിലെ വില്ലന്‍ ഗബ്ബര്‍സിങിനോട് സാമ്യമുളളതാണെന്ന്് ഗിരിരാജ് സിങ് പരിഹസിച്ചു.  

അടച്ചിട്ട മുറിയില്‍ താങ്ങളുടെ കോണ്‍ഗ്രസ് മന്ത്രിമാര്‍ ജിഎസ്ടിയെ പിന്തുണയ്ക്കുന്നു. എന്നാല്‍ പുറത്ത് ജിഎസ്ടിയെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ചൂണ്ടികാണിച്ച് ഗിരിരാജ് സിങ് വിമര്‍ശിച്ചു. ജിഎസ്ടി ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ തകര്‍ക്കുന്നതായുളള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനും ഗിരിരാജ് സിങ് മറുപടി നല്‍കി. 10 കോടി യുവാക്കള്‍ക്ക് ജോലി നല്‍കുന്ന ചെറുകിട ഇടത്തരം മേഖലയില്‍ മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനം മാത്രമാണ് നിക്ഷേപിക്കുന്നത്. ബാക്കി 80 ശതമാനവും വന്‍കിട നിക്ഷേപങ്ങളാണ്. അവിടെ മൊത്തം തൊഴില്‍ശേഷിയുടെ 20 ശതമാനം മാത്രമാണ് പണിയെടുക്കുന്നതെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.  

ഓരോ പത്തുവര്‍ഷം കൂടുമ്പോള്‍ നോട്ടുകള്‍ അസാധുവാക്കണമെന്നായിരുന്നു അംബേദ്ക്കരുടെ നിര്‍ദേശം. എന്നാല്‍ ഇന്ദിരഗാന്ധി ഇതിന് തയ്യാറായില്ലെന്നും ഗിരിരാജ് സിങ് ഓര്‍മ്മിപ്പിച്ചു. ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com