രാജ്യത്ത് ജനങ്ങള്‍ പശുവിനെ ഭയപ്പെടുന്നു, മോദിയോട് നന്ദി പറഞ്ഞു ലാലുപ്രസാദ് യാദവ് 

മുന്‍പെല്ലാം ജനങ്ങള്‍ സിംഹത്തെ ആണ് ഭയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് പശുവിനെ ഭയപ്പെടുന്ന തലത്തിലേക്ക് ഗോരക്ഷാ പ്രവര്‍ത്തനം വളര്‍ന്നുവെന്ന് ലാലു പ്രസാദ് യാദവ് പരിഹസിച്ചു
രാജ്യത്ത് ജനങ്ങള്‍ പശുവിനെ ഭയപ്പെടുന്നു, മോദിയോട് നന്ദി പറഞ്ഞു ലാലുപ്രസാദ് യാദവ് 

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ പശുവിനെ ഭയപ്പെടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിപറഞ്ഞ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. മുന്‍പെല്ലാം ജനങ്ങള്‍ സിംഹത്തെ ആണ് ഭയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് പശുവിനെ ഭയപ്പെടുന്ന തലത്തിലേക്ക് ഗോരക്ഷാ പ്രവര്‍ത്തനം വളര്‍ന്നുവെന്ന് ലാലു പ്രസാദ് യാദവ് പരിഹസിച്ചു. 
2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിന് ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും നിറവേറ്റാന്‍ കഴിഞ്ഞില്ല.  ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലിമേളയായ സോനാപൂറിന്റെ പ്രാധാന്യം ഇന്ന് നഷ്ടപ്പെട്ടു. കന്നുകാലികളുടെ അഭാവത്തില്‍ മേളയുടെ പ്രശസ്തി നഷ്ടപ്പെട്ടതായി ലാലു പ്രസാദ് യാദവ് ആരോപിച്ചു. 
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കുസേവനനികുതിയിലും, നോട്ടുഅസാധുവാക്കലിലും ജനങ്ങള്‍ വലയുകയാണ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ബിജെപിയെ പരാജയപ്പെടുത്തുമെന്നും ലാലു പ്രസാദ് യാദവ് പ്രതീക്ഷ പ്രകടിപ്പിച്ചു. തന്റെ മകന്‍ തേജസി യാദവും ഹാര്‍ദിക് പട്ടേലും തമ്മില്‍ യോജിപ്പിലെത്തിയത് വര്‍ഗീയ ശക്തികളെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയാന്‍ സഹായകമാകുമെന്നും ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com