ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ തടയാനാകില്ല, സുപ്രീം കോടതിയോട് കേന്ദ്രം 

വളരെയധികം അപകടകരമായ ഇത്തരം ഗെയിമുകളെകുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാന്‍ എല്ലാ സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാരോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.
ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ തടയാനാകില്ല, സുപ്രീം കോടതിയോട് കേന്ദ്രം 

ബ്ലൂവെയില്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ തടയാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് വളരെയധികം അപകടകരമായ ഇത്തരം ഗെയിമുകളെകുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാന്‍ എല്ലാ സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാരോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. റഷ്യയില്‍ 130ലധികം യുവാക്കളുടെ മരണകാരണമായി ആരോപിക്കപ്പെട്ടതോടെ ബ്ലൂവെയില്‍ ചലഞ്ച് കുപ്രസിദ്ധി നേടുകയായിരുന്നു. ഇത്തരം അപകടംപിടിച്ച കളികള്‍ തടയുന്നത് സംബന്ധിച്ച് കോടതിക്ക് ലഭിച്ച അപേക്ഷയെതുടന്ന് സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയാണുണ്ടായത്. 

ബ്ലൂവെയില്‍ ചലഞ്ചിനെ ഒരു ദേശീയ ഭീഷണിയായി ഉയര്‍ത്തിക്കാട്ടിയ സുപ്രീം കോടതി ദുരദര്‍ശനോടും സ്വകാര്യ ചാനലുകളോടും  പ്രൈം ടൈമില്‍ ബ്യൂവെയിലിന്റെ അപകടവശങ്ങളെകുറിച്ച് സംപ്രക്ഷണം ചെയ്ത് ഇതു സംബന്ധിച്ച് ബോധവത്കരണം നല്‍കുന്നതില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com