ദീപികയുടെ തല എനിക്ക് വേണം, തല വെട്ടാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാക്കളോട് കമല്‍ഹാസന്‍

തീവ്രവാദം അത്  എന്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും പരിതാപകരമാണെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിക്കുന്നു
ദീപികയുടെ തല എനിക്ക് വേണം, തല വെട്ടാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാക്കളോട് കമല്‍ഹാസന്‍

ചെന്നൈ: പത്മാവതിക്ക് നേരെയുള്ള പ്രതിഷേധം ദീപിക പടുക്കോണിന്റേയും, സഞ്ജയ് ലീല ബന്‍സാലിയുടേയും രണ്‍വീറിന്റേയുമെല്ലാം  തല വെട്ടാനുള്ള ആഹ്വാനത്തിലേക്ക് നീങ്ങുമ്പോഴും മൗനത്തിലൂന്നിയ പിന്തുണ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് എന്ന വിമര്‍ശനമാണ് ഉയരുന്നത്. അതിനിടയില്‍ ദീപിക ഉള്‍പ്പെടെ ഉള്ളവരുടെ തല വെട്ടാനുള്ള ബിജെപിയുടെ ഭീഷണിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍. 

ദീപികയുടെ തല എനിക്ക് വേണം എന്ന വാക്കുകളുമായാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. അവളുടെ ശരീരത്തേക്കാള്‍ തലയ്ക്കാണ് ബഹുമാനം നല്‍കേണ്ടത്. എന്റെ സിനിമകള്‍ക്കെതിരെ വിവിധ വിഭാഗങ്ങള്‍ എതിര്‍പ്പുമായി വന്നിട്ടുണ്ട്. തീവ്രവാദം അത്  എന്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും പരിതാപകരമാണെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിക്കുന്നു. 

രജ്പുത് കര്‍ണി സേനയ്ക്കും, ബിജെപിയ്ക്കും പുറമെ യുപി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളും പത്മാവതിക്കെതിരെ നിലപാടെടുത്ത് കഴിഞ്ഞു. പ്രദര്‍ശനാനുമതി നല്‍കാനുള്ള അപേക്ഷ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയക്കുക കൂടി ചെയ്തതോടെ സിനിമ മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 1ന് റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് വ്യക്തമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com