പദ്മാവതി തലവെട്ടല്‍: ബിജെപി നേതാവിനെതിരെ കേസെടുത്തു; നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂരജ്പാല്‍

അതിനിടെ പദ്മാവതിയില്‍ ഒരുവിഭാഗത്തിന് അസ്വീകാര്യമായത് ഒന്നുമില്ലെന്ന് നടന്‍ ഷാഹിദ് കപൂര്‍ പറഞ്ഞു
പദ്മാവതി തലവെട്ടല്‍: ബിജെപി നേതാവിനെതിരെ കേസെടുത്തു; നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂരജ്പാല്‍

ഹരിയാന: പദ്മമാവതി സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടേയും നായിക ദീപിക പദുക്കോണിന്റേയും തലവെട്ടുന്നവര്‍ക്ക് പത്തുകോടി ഇനാം പ്രഖ്യാപിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. കുന്‍വാര്‍ സൂരജ്പാല്‍ സിങിനെതിരെയാണ് ഹരിയാന പൊലീസ് കേസെടുത്തിരിക്കുന്നത്. 

ബിജെപിയുടെ ചീഫ് മീഡീയ ടീം കോര്‍ഡിനേറ്ററാണ് സുരജ്പാല്‍. കേസെടുത്തിട്ടും സൂരജ്പാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ല. തന്റെ പഴയ നിലാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് സൂരജ്പാല്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ രജപുത് വംശജനാണ്, അല്ലാതെ ബിജപിയുടെ ഓഫീസ് പരിചാരകനല്ല.ഞങ്ങള്‍ക്ക് നിമയം കയ്യിലെടുക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ രജപുത്ര റാണിമാരേയോ രാജാക്കന്‍മാരേയോ മോശമായി ചിത്രീകരിച്ചാല്‍ മാപ്പ് നല്‍കില്ല,സൂരജ്പാല്‍ സിങ് പറഞ്ഞു. 

 അതിനിടെ പദ്മാവതിയില്‍ ഒരുവിഭാഗത്തിന് അസ്വീകാര്യമായത് ഒന്നുമില്ലെന്ന് നടന്‍ ഷാഹിദ് കപൂര്‍ പറഞ്ഞു. സിനിമ നിര്‍മ്മിച്ചത് രാജ്യത്തിന് വേണ്ടിയാണ്. ജനങ്ങള്‍ അതുകണ്ട് വിലയിരുത്തണമെന്നും ഷാഹിദ് പറഞ്ഞു. ഉഡ്താ പഞ്ചാബിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ പദ്മാവതിയും റിലീസാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷാഹിദ് പറഞ്ഞു. ചിത്രത്തില്‍ റാണി പദ്മാവതിയുടെ ഭര്‍ത്താവായി വേഷമിട്ടിരിക്കുന്നത് ഷാഹിദ് കപൂറാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com