ബിജെപിക്ക് കൈ നിറയെ സംഭാവന; ഭരണകക്ഷിക്ക് ലഭിച്ചിരിക്കുന്നത് മറ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയതിന്റെ നാല് മടങ്ങ്

2011-12 കാലഘട്ടം മുതല്‍ 2015-16 വരെയുള്ള അഞ്ച് വര്‍ഷത്തില്‍ മറ്റ് എതിരാളികള്‍ക്ക് ലഭിച്ചതിനേക്കാള്‍ നാല് മടങ്ങ് അധികം സംഭാവനയാണ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്
ബിജെപിക്ക് കൈ നിറയെ സംഭാവന; ഭരണകക്ഷിക്ക് ലഭിച്ചിരിക്കുന്നത് മറ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയതിന്റെ നാല് മടങ്ങ്

ഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ബിജെപി വലിയ മുന്നേറ്റമാണുണ്ടാക്കിയത്. പാര്‍ട്ടി ശക്തമായതിനൊപ്പം പാര്‍ട്ടിക്ക് കിട്ടിയ സംഭാവനയിലും വലിയ വര്‍ധനവാണുണ്ടായത്. 2011-12 കാലഘട്ടം മുതല്‍ 2015-16 വരെയുള്ള അഞ്ച് വര്‍ഷത്തില്‍ മറ്റ് എതിരാളികള്‍ക്ക് ലഭിച്ചതിനേക്കാള്‍ നാല് മടങ്ങ് അധികം സംഭാവനയാണ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാമത് നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ മുന്നേറ്റം. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസാണ് (എഡിആര്‍) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അഞ്ച് വര്‍ഷത്തില്‍ 2186 സംഭാവനകളില്‍ നിന്നായി 80.45 കോടിയാണ് ഗുജറാത്തില്‍ നിന്ന് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 53 സംഭാവനകളില്‍ നിന്നായി 14.09 കോടി രൂപയാണ് ലഭിച്ചത്. സിപിഎമ്മിന് മൂന്ന് കോടി രൂപ ലഭിച്ചപ്പോള്‍ സിപിഐക്ക് കിട്ടിയത് ഒരു ലക്ഷം മാത്രമാണ്. എന്‍സിപിക്കും ബിഎസ്പിക്കും 20,000 രൂപയാണ് സംഭാവനയായി കിട്ടിയിരിക്കുന്നത്. 

മൊത്തം 97.55 കോടി രൂപ കിട്ടിയതില്‍ ഭൂരിഭാഗവും ബിജെപിക്കാണ്. മറ്റ് നാല് ദേശിയ പാര്‍ട്ടികള്‍ക്ക് കിട്ടിയതിനേക്കാള്‍ നാല് മടങ്ങ് അധികമാണ് ബിജെപിയുടെ കൈയില്‍ എത്തിയിരിക്കുന്നത്. ഗുജറാത്തിന്റെ കോര്‍പ്പറേറ്റുകളില്‍ നിന്ന് ബിജെപിക്ക് 71.35 കോടിയാണ് ലഭിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ച മൊത്തം സംഭാവനയുടെ 88.69 ശതമാനവും കോര്‍പ്പറേറ്റുകളില്‍ നിന്നാണ്. കോണ്‍ഗ്രസിന് 13.57 കോടിയാണ് വ്യാവസായിക ഭീമന്‍മാരില്‍ നിന്ന് ലഭിച്ചത്. മൊത്തം സംഭാവനയുടെ 96.31 ശതമാനം വരും ഇത്. സിപിഐക്ക് കോര്‍പ്പറേറ്റില്‍ നിന്ന് സംഭാവന ലഭിച്ചിട്ടില്ല. വ്യാവസായിക ഭീമന്‍മാരില്‍ നിന്ന് പണം കൈപ്പറ്റാത്ത ഏക പാര്‍ട്ടിയാണ് സിപിഐ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com