മുത്തലാഖ് അവസാനിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം; നിയമം പാര്‍ലമെന്റിന്റെ അടുത്ത സെക്ഷനില്‍ 

പാര്‍ലമെന്റിന്റെ അടുത്ത സെക്ഷനില്‍ തലാഖിന് എതിരായി നിയമം കൊണ്ടുവരുകയോ നിലവിലെ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയോ ചെയ്യുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി
മുത്തലാഖ് അവസാനിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം; നിയമം പാര്‍ലമെന്റിന്റെ അടുത്ത സെക്ഷനില്‍ 

ന്യൂഡല്‍ഹി: ഒറ്റയടിക്ക് വിവാഹ ബന്ധം വേര്‍പെടുത്തുന്ന ട്രിപ്പിള്‍ തലാഖിന് വിലക്കേര്‍പ്പെടുത്താനായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം പദ്ധതിയിടുന്നു. പാര്‍ലമെന്റിന്റെ അടുത്ത സെക്ഷനില്‍ തലാഖിന് എതിരായി നിയമം കൊണ്ടുവരുകയോ നിലവിലെ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയോ ചെയ്യുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. മൊഴിചൊല്ലുന്നത് നിയമം മൂലം നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. 

തലാഖ് എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞ് മുസ്ലീം പുരുഷന്‍മാര്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്നതാണ് തലാഖ്-ഇ- ബിദ്ദത്. നേരിട്ടു മാത്രമല്ല ഇ- മെയില്‍ വഴിയും വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയും ഫോണിലൂടെയും ഇത്തരത്തില്‍ വിവാഹമോചനം സാധ്യമായിരുന്നു. ഒറ്റയടിക്ക് വിവാഹ മോചനം നേടുന്നത് ഏകപക്ഷീയമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ഓഗസ്റ്റില്‍ മേല്‍കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷവും തലാഖിലൂടെ വിവാഹമോചനം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ട്രിപിള്‍ തലാഖ് പറഞ്ഞ് മൊഴി ചൊല്ലിയാല്‍ സ്ത്രീകള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ക്കൂടി ഒഴിഞ്ഞുപോകേണ്ട അവസ്ഥയാണ്. ഇതിനെതിരേ പ്രതികരിക്കാനും പലപ്പോഴും സ്ത്രീകള്‍ക്ക് സാധിക്കാറില്ല. ടിപ്പിള്‍ തലാഖിന്റെ ഇരകള്‍ പൊലീസിന് സമീപിച്ചാല്‍ പോലും ഭര്‍ത്താവിനെതിരേ നടപടിയെടുക്കുന്നതിന് പ്രത്യേക നിയമം പൊലും ഇല്ല. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ നിയമത്തിലുള്ള ലൂപ്‌ഹോളുകള്‍ ഇല്ലാതാക്കാനാണ് ഗവണ്‍മെന്റിന്റെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com