പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരുടെ ചിത്രങ്ങള്‍ അധ്യാപകര്‍ പകര്‍ത്തണം; സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ  അധ്യാപകര്‍

അധ്യാപകര്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇതിന് മേല്‍നോട്ടം  വഹിക്കണമെന്നാണ് നിര്‍ദേശം
പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരുടെ ചിത്രങ്ങള്‍ അധ്യാപകര്‍ പകര്‍ത്തണം; സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ  അധ്യാപകര്‍

പാട്‌ന: പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരുടെ ഫോട്ടോ എടുക്കാനുള്ള നിര്‍ദേശമായിരുന്നു ബിഹാറിലെ അധ്യാപകര്‍ക്ക് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി അധ്യാപകര്‍. 

പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദേശിക്കുന്നത് അധ്യാപകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിലപാടാണ് ബിഹാറിലെ അധ്യാപക സംഘടനകള്‍ സ്വീകരിക്കുന്നത്. അധ്യാപകര്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇതിന് മേല്‍നോട്ടം  വഹിക്കണമെന്ന നിര്‍ദേശവും  സര്‍ക്കാര്‍ നല്‍കിയിരുന്നു.  

പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുക  ലക്ഷ്യമിട്ടാണ് ബിഹാര്‍ സര്‍ക്കാരിന്റെ നിര്‍ദേശം. പുലര്‍ച്ചെ 5 മണി, വൈകുന്നേരും 4 മണി എന്നീ രണ്ട് ഷിഫ്റ്റുകളിലായാണ് അധ്യാപകര്‍ക്ക് ഫോട്ടോ പകര്‍ത്താന്‍ ഇറങ്ങാന്‍ സമയം അനുവദിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com