ഹാഹിഫ് സെയ്ദിനെ മോചിപ്പിക്കണമെന്ന് പാക് കോടതി

 മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ വീട്ടു തടങ്കിലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് കോടതിയുടെ നിര്‍ദേശം - അന്താരാഷ്ട്രസമൂഹത്തിന്റെ വിലക്ക് നേരിടുമെന്ന പാക് വാദം കോടതി തള്ളി
ഹാഹിഫ് സെയ്ദിനെ മോചിപ്പിക്കണമെന്ന് പാക് കോടതി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ വീട്ടു തടങ്കിലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് കോടതിയുടെ നിര്‍ദേശം. ഹാഹിസ് സെയ്ദ് വീട്ടുതടങ്കലില്‍ തുടരണമെന്ന് പാക് സര്‍ക്കാരിന്റെ ഹര്‍ജി. മൂന്ന് മാസം കൂടി ഹാഫിസിനെ വീട്ടുതടങ്കലില്‍ വെക്കണമെന്നായിരുന്നു പാക് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഭീകരവാദനിയമപ്രകാരമായിരുന്നു കഴിഞ്ഞ ജനുവരി ഒന്നുമുതലായിരുന്നു ഹാഹിസിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. ഇയാളെ കൂടാതെ നാലൂ കൂട്ടാളികളെയും വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. 90 ദിവസത്തേക്കായിരുന്നു ശിക്ഷനടപടികള്‍. എന്നാല്‍ ഇത് രണ്ട് തവണ കൂടി സര്‍ക്കാര്‍ നീട്ടുകയായിരുന്നു. വീട്ടതടങ്കിലില്‍ വെക്കണമെന്ന ഹര്‍ജി രണ്ടാം തവണ കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ പൊതുസുരക്ഷയുടെ ഭാഗമാണെന്നായിരുന്നു കോടതിയെ അറിയിച്ചത്.

90 ദിവസത്തെ  കാലവാധി അവസാനിക്കാനിരിക്കെ ഹാഹിസ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹാഫിസ് സെയ്ദിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.  എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഹാഹിസിനെ വീ്ട്ടുതടങ്കലില്‍ വെച്ചതെന്ന് കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പാക് ആഭ്യന്തരമന്ത്രാലയത്തിന് കഴിഞ്ഞില്ല. ഹാഫിസിനെ മോചിപ്പിച്ചാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്ക് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാന്‍ കോടതിയെ അറിയിച്ചെങ്കിലും  യാതൊരു തെളിവുമില്ലാതെ ഒരാളെ വീട്ടുതടങ്കലില്‍ വെക്കാന്‍ കോടതിക്ക് കഴിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com