തുടരുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; ആദിത്യനാഥിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്ന എന്‍കൗണ്ടര്‍ ഓപ്പറേഷനുകളെ കുറിച്ച് ആദിത്യനാഥ് സര്‍ക്കാരിനോട് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
തുടരുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; ആദിത്യനാഥിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്ന എന്‍കൗണ്ടര്‍ ഓപ്പറേഷനുകളെ കുറിച്ച് ആദിത്യനാഥ് സര്‍ക്കാരിനോട് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാനത്ത് അടുത്തിടെ നടന്ന പൊലീസ് എന്‍കൗണ്ടറുകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കുറ്റവാളികളെ നേരിടാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത് പൊതുജനങ്ങള്‍ക്കുമേല്‍ അധികാര ദുരുപയോഗം നടത്തുന്നതിന് പൊലീസിനെ പ്രേരിപ്പിക്കുന്നുവെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. എന്‍കൗണ്ടറുകള്‍ നടത്തുന്നത് സര്‍ക്കാര്‍ നേട്ടമായിട്ടാണ് ആദിത്യനാഥ് കണക്കാക്കുന്നതെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. 

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒന്നുങ്കില്‍ നിങ്ങള്‍ എന്‍കൗണ്ടര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെടും ഇല്ലെങ്കില്‍ ജയിലടക്കപ്പെടും എന്ന ആദിത്യനാഥിന്റെ പ്രസംഗം വിവാദമായിരുന്നു. 

മാര്‍ച്ച് 18ന് ആദിത്യനാഥ് അധികാരമേറിയതിന് ശേഷം 22 ക്രിമിനലുകളെ തോക്കിനിരയാക്കി എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. 
മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ നോട്ടീസിന് മറുപടി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഡിജിപി ഉന്നത ഉദ്യോഗസ്ഥരുടെ മീറ്റിങ് വിളിച്ചു ചേര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com