വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; സഹപാഠികള്‍ ക്യാമ്പസിന് തീയിട്ടു

ഒന്നാം വര്‍ഷ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ ആന്ധ്ര സ്വദേശിനി രാഗമൗലിക ഹോസ്റ്റലില്‍ ജീവനൊടുക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; സഹപാഠികള്‍ ക്യാമ്പസിന് തീയിട്ടു

ചെന്നൈ: കാഞ്ചീപുരം സത്യഭാമ കല്‍പിത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിനെത്തുടര്‍ന്ന് രോഷാകുലരായ സഹപാഠികള്‍ കോളജ് കെട്ടിടത്തിന് തീയിട്ടു. 

ഒന്നാം വര്‍ഷ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ ആന്ധ്ര സ്വദേശിനി രാഗമൗലിക ഹോസ്റ്റലില്‍ ജീവനൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ആക്രമണം അരങ്ങേറിയത്. കോളജ് അധികൃതരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യയ്ക്കു കാരണമെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. അതേസമയം പരീക്ഷയില്‍ കോപ്പിയടിച്ചതിന് കുട്ടിയെ പിടികൂടിയിരുന്നെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com