ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചെന്ന വ്യാജ പ്രചാരണവുമായി ബിജെപി; ഇലക്ഷന്‍ കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്  

 ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി രാജിവച്ചെന്ന വ്യാജ പ്രചാരണവുമായി ബിജെപി
ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചെന്ന വ്യാജ പ്രചാരണവുമായി ബിജെപി; ഇലക്ഷന്‍ കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്  

അഹമ്മദാബാദ്‌: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി രാജിവച്ചെന്ന വ്യാജ പ്രചാരണവുമായി ബിജെപി. സീറ്റുവിഭജന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഭരത് രാജിവച്ചു എന്നാണ് പ്രരാരണം. സോളങ്കിയുടെ ലെറ്റര്‍ പാഡില്‍ അദ്ദേഹം എഴുതിയതെന്ന തരത്തിലുള്ള ഒരു കത്താണ് ഇന്നലെമുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സോണിയ ഗാന്ധിക്ക് എഴുതിയ തരത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. അര്‍ഹതയില്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അതുകൊണ്ട് താന്‍ രാജിവക്കുകയാണ് എന്നുമാണ് കത്തില്‍ പറയുന്നത്. 

വ്യാജ വാര്‍ത്തക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സോളങ്കി പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലത്തുമെന്ന വിറളിയാണ് ഇത്തരത്തില്‍ പ്രചാരണം നടത്താന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാനുള്ള ബിജെപിയുടെ നീചമായ ശ്രമമാണിത്. സോളങ്കി കൂട്ടിച്ചേര്‍ത്തു. 

കത്ത് കോണ്‍ഗ്രസിനെ കരിവാരി തേക്കുന്നതാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. 

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായി തുടരുന്നതിനിടയിലാണ് കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം എന്നതരത്തില്‍ ബിജെപി പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. നേരത്തെ പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന്റ സെക്‌സ് ടേപ്പ് പുറത്തുവിട്ടും ബിജെപി പ്രാചാരണം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com