പഴയ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റണമെന്ന കോണ്‍ഗ്രസ് ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി

ഉത്തര്‍പ്രദേശിലുള്‍പ്പെടെ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി തിരിമറി നടത്തി എന്ന വിവാദം ചൂണ്ടിക്കാട്ടിയാണ് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി നല്‍കണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്
പഴയ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റണമെന്ന കോണ്‍ഗ്രസ് ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി

അഹമ്മദാഹാദ്: ഡിസംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പഴയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളിലും കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉത്തര്‍പ്രദേശിലുള്‍പ്പെടെ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി തിരിമറി നടത്തി എന്ന വിവാദം ചൂണ്ടിക്കാട്ടിയാണ് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി നല്‍കണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. 

ശരിയായ പരിശോധനകള്‍ക്ക് ശേഷമാണ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. തകരാറുള്ള യന്ത്രങ്ങള്‍ മാറ്റിക്കഴിഞ്ഞതാണെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പൈട്ടു. ഇത്തരം പരാതികള്‍ നല്‍കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനിലാണെന്നും കോടതി പറഞ്ഞു. 

അതേസമയം, തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ഗുജറാത്ത് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സമര്‍പ്പിച്ച ഹര്‍ജിയിലും ഹൈക്കോടതി വാദം കേട്ടു. പണമിടപാടുകള്‍ നിരീക്ഷണവിധേയമാക്കിക്കൊണ്ടുള്ള കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. നിരീക്ഷണസംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപരവ്യവസ്ഥയെ ഇടപാടുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു വാദം. 

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം ലഭിച്ചശേഷമേ തിരച്ചില്‍ നടപടികള്‍ ആരംഭിക്കാറുള്ളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചു. പൊതുജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അനാവശ്യമായ പോലീസ് ഇടപെടലുകള്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നത് ഒഴിവാക്കുന്നതിനും സഹായകമാണ് ഇത്തരം നിരീക്ഷണ നടപടികളെന്നും കമ്മീഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com