മോദിയുടെ പരിഷ്‌കാരങ്ങള്‍ തുക്ലക്കിന് തുല്യം; രാജ്യത്ത് സൂപ്പര്‍ അടിയന്തരാവസ്ഥയെന്നും മമത ബാനര്‍ജി

നരേന്ദ്രമോദി തുക്ലക് ആണെന്ന് പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമമതാ ബാനര്‍ജി - രാജ്യത്ത് നിലനില്‍ക്കുന്നത് സൂപ്പര്‍ അടിയന്തരാവസ്ഥയെന്നും മമത 
മോദിയുടെ പരിഷ്‌കാരങ്ങള്‍ തുക്ലക്കിന് തുല്യം; രാജ്യത്ത് സൂപ്പര്‍ അടിയന്തരാവസ്ഥയെന്നും മമത ബാനര്‍ജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തുക്ലക് ആണെന്ന് പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമമതാ ബാനര്‍ജി. ബംഗാളില്‍ വ്യവസായം നടത്താനെത്തുന്ന വ്യവസായ പ്രമുഖരെ കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും മമത പറഞ്ഞു. ഇന്ത്യാ ടുഡെയുടെ കോണ്‍ക്ലേവിലായിരുന്നു മമതായുടെ രൂക്ഷ വിമര്‍ശനം

കേന്ദ്രം ബംഗാളിലെത്തുന്ന നിക്ഷേപകരെ തടയുകയാണെന്നും അവരോട് അവിടെയ്ക്ക് പോകരുതെന്നുമാണ് പറയുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന നടപടികളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മമത പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് സൂപ്പര്‍ അടിയന്തരാവസ്ഥയാണ്. എല്ലാം വ്യവസായങ്ങളിലും സൂക്ഷ്മ പരിശോധന നടത്തുകയാണ്. മാധ്യമങ്ങളുടെ സ്ഥിതിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും മമത പറഞ്ഞു. 

ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങി മോദി രാജ്യത്ത് നടപ്പാക്കുന്നത് തുക്ലക്ക് പരിഷ്‌കാരങ്ങളാണെന്നും മമത പരിഹസിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ കള്ളപ്പണം നിയന്ത്രിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തെ തീവ്രവാദം ഇല്ലാതാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കശ്മീരില്‍ തീവ്രവാദം പ്രവര്‍ത്തനം നോട്ട് നിരോധനത്തിന് ശേഷം 12 ശതമാമനം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബംഗാളിനെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം  കൊയ്യാനാണ് ബിജെപിയുടെ ശ്രമമെന്നും മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com