തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ലോകം ഒന്നടങ്കം പോരാടണം : പ്രധാനമന്ത്രി നരേന്ദ്രമോദി 

തീവ്രവാദം ഇന്ന് ലോകത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ ഈ പ്രശ്‌നം ലോകത്തിന്റെ മുന്‍പില്‍ ഉയര്‍ത്തി കാണിച്ചിരുന്നു.
തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ലോകം ഒന്നടങ്കം പോരാടണം : പ്രധാനമന്ത്രി നരേന്ദ്രമോദി 

ന്യൂഡല്‍ഹി : തീവ്രവാദത്തിന് എതിരെ ലോകം ഒന്നടങ്കം പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികം രാജ്യം അനുസ്മരിക്കുമ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ത്യാഗം സ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍.

തീവ്രവാദം ഇന്ന് ലോകത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ ഈ പ്രശ്‌നം ലോകത്തിന്റെ മുന്‍പില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ലോകത്തിന് ഇതിന്റെ വിനാശകരമായ വശം മനസ്സിലായത്. തീവ്രവാദത്തെ ഭൂഗോളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും മോദി ആഹ്വാനം ചെയ്തു. 

ഭരണഘടന ദിനമായ ഇന്ന് ഭരണഘടനാ ശില്‍പ്പികളെ ആദരിക്കാനും മോദി മറന്നില്ല. ഇതിന് നേതൃത്വം നല്‍കിയ ബി ആര്‍ അംബേദ്ക്കര്‍ എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്താനാണ് ശ്രമിച്ചതെന്നും നരേന്ദ്രമോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com