പാക്കിസ്ഥാന്‍ 70 വര്‍ഷം ശ്രമിച്ചിട്ട് നടന്നില്ല; മോദി സര്‍ക്കാരിന് മൂന്നുവര്‍ഷത്തില്‍ സാധിച്ചു: കെജ്രിവാള്‍

വര്‍ഗീയ ധ്രൂവീകരണ വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍
പാക്കിസ്ഥാന്‍ 70 വര്‍ഷം ശ്രമിച്ചിട്ട് നടന്നില്ല; മോദി സര്‍ക്കാരിന് മൂന്നുവര്‍ഷത്തില്‍ സാധിച്ചു: കെജ്രിവാള്‍

ന്യൂഡല്‍ഹി : വര്‍ഗീയ ധ്രൂവീകരണ വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് ഇന്ത്യയെ വിഭജിക്കാന്‍ 70 വര്‍ഷമായി പാക്കിസ്ഥാനും, പാക്കിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്‌ഐയയും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിടത്, മൂന്ന് വര്‍ഷത്തെ ഭരണം കൊ്ണ്ട് സാധിച്ചവരാണ് നരേന്ദ്രമോദി സര്‍ക്കാരെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.  

പാക്കിസ്ഥാന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് ഹിന്ദുസ്ഥാനെ വിഘടിപ്പിക്കുക എന്നത്. ഈ ലക്ഷ്യത്തിനായി ശ്രമിക്കുന്നത് ആരായാലും അവര്‍ ഐഎസ്‌ഐയുടെ ഏജന്റുമാരാണ്. രാജ്യസ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞു വരുന്ന ഇത്തരക്കാരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. ഈ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ എഴുപതു വര്‍ഷമായി പാക്കിസ്ഥാന് കഴിയാത്തതാണ് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നേടിയെടുത്തിരിക്കുന്നത് എന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സ്ഥാപിതമായതിന്റെ അഞ്ചാം വാര്‍ഷിക ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ എന്തു വിലകൊടുത്തും ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനും കേജ്‌രിവാള്‍ ആഹ്വാനം ചെയ്തു. ആവശ്യമെങ്കില്‍ എഎപി സ്ഥാനാര്‍ഥിക്ക് എതിരെ വോട്ടു ചെയ്തിട്ടായാലും ബിജെപിയുടെ തോല്‍വി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും സമന്‍മാരാണെന്നും കേജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. വ്യാപം അഴിമതി, റഫാല്‍ അഴിമതി, ബിര്‍ല ഡയറീസ് തുടങ്ങിയ ഈ സര്‍ക്കാരിന്റെ കാലത്തു സംഭവിച്ചതാണ്. ജഡ്ജിമാര്‍ പോലും ഇക്കാലത്ത് അഴിമതിയില്‍നിന്ന് മുക്തരല്ല. കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിഞ്ഞതു പോലെ ബിജെപിയെയും പിഴുതെറിയാനുള്ള സമയമായിരിക്കുന്നു കേജ്‌രിവാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com