മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മരിച്ചു;  മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മരിച്ചു;  മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

നാനോ പ്ലാന്റിനായി 33000 കോടി രൂപ സംസ്ഥാനം ചെലവഴിച്ചുവെന്നാണ് പ്രചാരണം. അങ്ങനെയെങ്കില്‍ പൊതുജനങ്ങളുടെ ഇത്രയും ഉയര്‍ന്ന തുകയുടെ നികുതി പണം ചാരമായി മാറിയെന്നും രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: ഗുജറാത്തിലെ ടാറ്റയുടെ നാനോ കാര്‍ നിര്‍മ്മാണം ഇടിഞ്ഞതായുളള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ നിലച്ചതിന്റെ  തെളിവാണ് ഇതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

നാനോ പ്ലാന്റിനായി 33000 കോടി രൂപ സംസ്ഥാനം ചെലവഴിച്ചുവെന്നാണ് പ്രചാരണം. അങ്ങനെയെങ്കില്‍ പൊതുജനങ്ങളുടെ ഇത്രയും ഉയര്‍ന്ന തുകയുടെ നികുതി പണം ചാരമായി മാറിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇതിന് ആരാണ് ഉത്തരാവാദികള്‍ എന്ന ചോദ്യം ഉന്നയിച്ച് ട്വിറ്ററിലുടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഗുജറാത്തിലെ സനഡ് പ്ലാന്റില്‍ നാനോയുടെ ഉല്‍പ്പാദനം പ്രതിദിനം ര്ണ്ടായി കുറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com