മോദി സര്‍ക്കാരിന്റെ മുഖമുദ്ര വ്യാജപ്രചാരണം: ബിജെപി നേതാവ് അരുണ്‍ ഷൂറി 

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും എന്നത് അടക്കമുളള വാഗ്ദാനങ്ങള്‍ സഫലമാക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചില്ലെന്നും അരുണ്‍ ഷൂറി
മോദി സര്‍ക്കാരിന്റെ മുഖമുദ്ര വ്യാജപ്രചാരണം: ബിജെപി നേതാവ് അരുണ്‍ ഷൂറി 

ന്യൂഡല്‍ഹി: വ്യാജപ്രചാരണമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ബിജെപി നേതാവ് അരുണ്‍ ഷൂറി. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും എന്നത് അടക്കമുളള വാഗ്ദാനങ്ങള്‍ സഫലമാക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചില്ലെന്നും അരുണ്‍ ഷൂറി വിമര്‍ശിച്ചു. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താന്‍ ജനങ്ങളോട് അരുണ്‍ ഷൂറി ആഹ്വാനം ചെയ്തു. ടൈംസ് സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ എന്‍ഡിഎ സര്‍ക്കാരില്‍ അംഗവും മോദിസര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി മാറുകയും ചെയ്ത അരുണ്‍ ഷൂറി.

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്  ആവിഷ്‌ക്കരിച്ച മുദ്ര പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ വ്യാജപ്രചാരണത്തിന് ഒരു മികച്ച ഉദാഹരണം മാത്രം. മുദ്ര പദ്ധതി വഴി അഞ്ചര കോടി തൊഴിലവസരങ്ങള്‍ സ്യഷ്ടിച്ചതായി സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ പത്രങ്ങളില്‍ മുഴുപേജ് പരസ്യം നല്‍കിയാണ് നുണപ്രചാരണം നടത്തിയത് . ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ശീലമായി മാറിയിരിക്കുകയാണെന്നും അരുണ്‍ ഷൂറി കുറ്റപ്പെടുത്തി. ഒരു വ്യക്തിയുടെ പ്രവൃത്തിയെ കണക്കിലെടുക്കാതെ , സ്വഭാവം മാനിച്ച് നിഗമനങ്ങളില്‍ എത്താന്‍ ഉപദേശിച്ച ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് അരുണ്‍ ഷൂരി മോദി സര്‍ക്കാരിന് എതിരെ തിരിഞ്ഞത്.

മുന്‍ പ്രധാനമന്ത്രി വി പി സിങിന്റെയും, നിലവിലെ പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെയും കാര്യത്തില്‍ ജനത്തിന് തെറ്റുപറ്റി. സാഹചര്യത്തിന് അനുസരിച്ച് അഭിപ്രായം രൂപപ്പെടുത്തിയെടുക്കുന്ന പ്രകൃതമാണ് ഇരുവര്‍ക്കും എന്നും അരുണ്‍ ഷൂറി് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com