വേദങ്ങളിലും പുരാണങ്ങളിലും ഹിന്ദു എന്ന വാക്കില്ല; കെ.എസ് ഭഗവാന്‍

വേദങ്ങളിലും പുരാണങ്ങളിലും ഹിന്ദു എന്ന വാക്കില്ല; കെ.എസ് ഭഗവാന്‍

ഹിന്ദു എന്ന നവാക്കിന്റെ ഉദ്ഭവം തിരഞ്ഞുപോകുകയാണെങ്കില്‍ 1030കളിലാണ് എത്തുക

ബെംഗളൂരു: നാലു വേദങ്ങളിലും പുരാണങ്ങളിലും ഹിന്ദു എന്ന വാക്കോ പരാമര്‍ശമോ ഇല്ലെന്ന് എഴുത്തുകാരന്‍ കെ.എസ് ഭഗവാന്‍. മൈസൂരുവില്‍ നടക്കുന്ന അഖില ഭാരത കന്നട സാഹിത്യ സമ്മേളനത്തിനിടെയാണ് ഭഗവാന്റെ വിവാദ പരാമര്‍ശം വന്നിരിക്കുന്നത്. ഇതിനെതിരെ സദസ്സിലുള്ള ഒരുവിഭാഗം  ബഹളമുണ്ടാക്കിയിത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 

ഹിന്ദു എന്ന നവാക്കിന്റെ ഉദ്ഭവം തിരഞ്ഞുപോകുകയാണെങ്കില്‍ 1030കളിലാണ് എത്തുക. സിന്ദു എന്ന വാക്ക് പേര്‍ഷ്യക്കാര്‍ ഹിന്ദു എന്ന് ഉച്ഛരിക്കുകയായിരുന്നു. സിന്ദു തടങ്ങളില്‍ താമസിക്കുന്നവര്‍ അങ്ങനെയാണ് ഹിന്ദു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. എന്നാല്‍ മതത്തിന്റെ പേരില്‍ ജനങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com