263 ചില്ലറ, 12  ഷേവിംഗ് ബ്ലേഡ്, 4 സൂചി ... യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍

263 ചില്ലറപൈസകളും ഷേവിംഗ് ബ്ലേഡുകളും അടക്കം അഞ്ച് കിലോ വരുന്ന ഇരുമ്പ് വസ്തുക്കളാണ് മഖ്‌സൂഖിന്റെ വയറ്റിലുണ്ടായിരുന്നത്
263 ചില്ലറ, 12  ഷേവിംഗ് ബ്ലേഡ്, 4 സൂചി ... യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍

സാത്‌ന: കലശലായ വയറുവേദനയുമായാണ് മൊഹമ്മെദ് മഖ്‌സൂഖ് എന്ന 32 കാരന്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇയാളുടെ വയറ് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടിയത് ഡോക്റ്റര്‍മാരാണ്. 263 ചില്ലറപൈസകളും ഷേവിംഗ് ബ്ലേഡുകളും അടക്കം അഞ്ച് കിലോ വരുന്ന ഇരുമ്പ് വസ്തുക്കളാണ് മഖ്‌സൂഖിന്റെ വയറ്റിലുണ്ടായിരുന്നത്. 

മധ്യപ്രദേശിലെ റെവ ജില്ലയിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ നവംബര്‍ 18 നാണ് വയറുവേദനയെത്തുടര്‍ന്ന് മഖ്‌സൂഖ് എത്തിയത്. വേദനയുടെ കാരണമറിയാന്‍ എക്‌സറെയും മറ്റ് ടെസ്റ്റുകളും നടത്തിയപ്പോഴാണ് വയറ്റില്‍ ഒളിഞ്ഞു കിടന്ന നിധിയുടെ വിവരം പുറത്തറിയുന്നത്. സര്‍ജറി നടത്തി സാധനങ്ങള്‍ പുറത്തെടുത്തെന്ന് ആശുപത്രിയിലെ ഡോക്റ്റര്‍ പ്രിയാന്‍ക് ശര്‍മ പറഞ്ഞു. 

ആറ് ഡോക്റ്റര്‍മാരുടെ ടീമാണ് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്. 12 ഷേവിംഗ് ബ്ലേഡുകളും നാല് വലിയ സൂചികളും ഒരു ചെയിനും 263 കൊയിനുകളും ഗ്ലാസുകളുടെ കഷ്ണങ്ങളുമാണ് മഖ്‌സൂദിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്. ഓപ്പറേഷന് ശേഷം നിരീക്ഷണത്തിലാണ് മഖ്‌സൂദ്. സാത്‌ന ജില്ലയില്‍ ആറ് മാസം ചികിത്സിച്ചതിന് ശേഷമാണ് രോഗിയെ റെവയിലേക്ക് കൊണ്ടുവന്നതെന്നും ഡെക്റ്റര്‍ വ്യക്തമാക്കി. രോഗിയുടെ മാനസികനിലയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും ഈ വസ്തുക്കള്‍ ഇയാള്‍ രഹസ്യമായി വിഴുങ്ങിയതാണെന്നാണ് കരുതുന്നതെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com