പാട്ടീദാര്‍ പ്രക്ഷോഭത്തെ ഭയന്ന് മോദിയുടെ പൊതുയോഗ വേദി മാറ്റി 

സൂറത്തിലെ കാംരെജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വേദി മാറ്റി.
പാട്ടീദാര്‍ പ്രക്ഷോഭത്തെ ഭയന്ന് മോദിയുടെ പൊതുയോഗ വേദി മാറ്റി 

അഹമ്മദാബാദ്: സൂറത്തിലെ കാംരെജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വേദി മാറ്റി. പട്ടീദാര്‍ പ്രതിഷേധം ഭയന്നാണ് വേദി മാറ്റിയിരിക്കുന്നത്. ഇവിടെനിന്ന് 18കിലോമീറ്റര്‍ അകലെയുള്ള കഡോദരയിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. 

ഡിസംബര്‍ ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുന്ന സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളില്‍ രണ്ടുദിവസത്തിനിടെ എട്ടു റാലികളില്‍ പങ്കെടുക്കാനാണ് മോദി തീരുമാനിച്ചിരുന്നത്. ഇതിലൊന്നാണ് സൂറത്ത് നഗര മധ്യത്തിലെ കാംരെജി. പാട്ടീദാര്‍ വിഭാഗക്കാര്‍ക്ക് വളരെ സ്വാധീനമുള്ള പ്രദേശമാണിവിടം.  പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതിക്ക് മുന്‍തൂക്കമുള്ള പ്രദേശത്ത്‌
 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഓഫീസ് പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്

ഓഫീസ് തുറക്കാന്‍ ബിജെപി നടത്തിയ ശ്രമം കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മോദി പങ്കെടുക്കുന്ന പരിപാടിയില്‍ രപ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് വേദി മാറ്റിയത്.

മുമ്പും മോദിയുടെയും അമിത് ഷായുടെയും പരിപാടികളില്‍ സംവരണ പ്രക്ഷോഭ അനുകൂലികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഹാര്‍ദിക് പട്ടേല്‍ നേൃത്വം നല്‍കുന്ന പാട്ടീദാര്‍ അനാമത് അന്തോളന്‍ സമിതി ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com