പദ്മാവതി നിരോധിക്കണമെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി 

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി വിദേശത്ത് റിലീസ് ചെയ്യുന്നത് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
പദ്മാവതി നിരോധിക്കണമെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി 

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി വിദേശത്ത് റിലീസ് ചെയ്യുന്നത് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഉത്തരവാദിത്തപരമായ സ്ഥാനങ്ങള്‍ കയ്യാളുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്നും കോടതി താക്കീത് ചെയ്തു. പദ്മാവതി വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തിയ പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. 


സെന്‍സര്‍ ബോര്‍ഡില്‍(സിബിഎഫ്‌സി)നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പദ്മാവതി പോലുള്ള സിനിമകളെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തരുത്. പദ്മാാവതി വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്. ചിത്രം പരിശോധിച്ച് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നു പറയാന്‍ ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് എങ്ങനെ സാധിക്കും? അങ്ങനെ പറയുന്നത് നിയമത്തിന് എതിരാണ്. മാത്രവുമല്ല, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതു വിഷയത്തെ മുന്‍വിധിയോടെ സമീപിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനേയും പ്രേരിപ്പിക്കും. കോടതി നിരീക്ഷിച്ചു. 

നവംബര്‍ 10നു മറ്റൊരു ഹര്‍ജി പരിഗണിക്കുമ്പോഴും സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സിനിമ സെന്‍സര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ഗുജറാത്ത്,മധ്യപ്രദേശ്,രാജസ്ഥാന്‍,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സിനിമയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വരികയും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുന്നതിന് മുമ്പ് തന്നെ ചിത്രം നിരോധിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരയാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com