ഹാദിയ ഒരു സെലിബ്രിറ്റിയായിരുന്നെങ്കില്‍ മാഗസിനുകളിലെ കവര്‍ സ്റ്റോറിയായേനെ, ഇപ്പോള്‍ ലൗ ജിഹാദ്: ഉമര്‍ അബ്ദുള്ള

ഹാദിയ ഒരു സെലിബ്രിറ്റിയായിരുന്നെങ്കില്‍ മാഗസിനുകളിലെ കവര്‍ സ്റ്റോറിയായേനെ, ഇപ്പോള്‍ ലൗ ജിഹാദ്: ഉമര്‍ അബ്ദുള്ള

ഹാദിയയെ കുസൃതിക്കുട്ടികളെപ്പോലെയാണ് നമ്മുടെ സംവിധാനം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹാദിയ വിഷയത്തില്‍ രാജ്യം എടുക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ഉമര്‍ അബ്ദുള്ള. ഹാദിയയുടേതിന് സമാനമായ സംഭവം സെലിബ്രിറ്റികള്‍ക്കിടയിലോ മറ്റ് പ്രശസ്ത ആളുകള്‍ക്കിടയിലോ ആയിരുന്നെങ്കില്‍ മാഗസിനുകളുടെ കവറുകളില്‍ ഇടം പിടിച്ചുരുന്നു. ഇത് ഹാദിയ ആയതിനാലാണ് കോടതിയും എന്‍ഐഎയുമെല്ലാം ഇടപെടുന്നതെന്നും ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. 

ഹാദിയയെ കുസൃതിക്കുട്ടികളെപ്പോലെയാണ് നമ്മുടെ സംവിധാനം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ അനുവദിക്കില്ല എന്ന വാര്‍ത്തയോടും ഉമര്‍ പ്രതികരിച്ചു.

'പണക്കാരോ പ്രശസ്തരോ സെലിബ്രിറ്റിയോ ആയിരുന്നെങ്കില്‍ ഇത് മാഗസിനുകള്‍ ബഹുവര്‍ണ ചിത്രങ്ങളടങ്ങുന്ന കവര്‍ സ്‌റ്റോറി ആയിരുന്നേനെ. നിങ്ങള്‍ ഹാദിയയെ പോലുള്ളവരാണെങ്കിലോ കോടതിയില്‍ ഹാജരാകലും എന്‍ഐഎ കേസുകളും' ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

'പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി ഉറക്കെ വിളിച്ച് പറയുകയാണ്. എന്നിട്ടും ഭരണാധികാരികളടങ്ങുന്ന സിസ്റ്റം ഹാദിയയോട് കുറ്റം ചെയ്ത ഒരു കുട്ടിയോടെന്ന പോലെയാണ് പെരുമാറുന്നത്'- ഉമര്‍ അബ്ദുള്ള തന്റെ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com