'കണ്ടാല്‍ ഞാന്‍ അവനെ കൊല്ലും'; ഗെയിം ഓഫ് അയോധ്യയുടെ സംവിധായകന് നേരെ കൊലവിളിയുമായി എബിവിപി പ്രവര്‍ത്തകന്‍

വിവാദ സിനിമയായ 'ഗെയിം ഓഫ് അയോധ്യ'യുടെ സംവിധായകന്റെ കൈ അരിയാല്‍ പണം വാഗ്ദാനം ചെയ്ത് എബിവിപി പ്രവര്‍ത്തകന്‍
'കണ്ടാല്‍ ഞാന്‍ അവനെ കൊല്ലും'; ഗെയിം ഓഫ് അയോധ്യയുടെ സംവിധായകന് നേരെ കൊലവിളിയുമായി എബിവിപി പ്രവര്‍ത്തകന്‍

പത്മവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും നായിക ദീപിക പദുക്കോണിനും നേരെ ബിജെപി നേതാവ് കൊലവിളി നടത്തിയതിന് പിന്നാലെ വിവാദ സിനിമയായ 'ഗെയിം ഓഫ് അയോധ്യ'യുടെ സംവിധായകന്റെ കൈ അരിയാല്‍ പണം വാഗ്ദാനം ചെയ്ത് എബിവിപി പ്രവര്‍ത്തകന്‍. അലിഖഡിലുള്ള എബിവിപി പ്രവര്‍ത്തകനായ അമിത് ഗോസ്വാമിയാണ് സിനിമയുടെ സംവിധായകനായ സുനില്‍ സിംഗിന്റെ കൈ അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരിത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

ഡിസംബര്‍ എട്ടിന് റിലീസിന് ഒരുങ്ങുന്ന സിനിമ ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമയ്ക്ക് അനുമതി നിക്ഷേധിച്ചതോടെ ഫിലിം സര്‍ട്ടിഫിക്കേറ്റ് അപ്പല്ലേറ്റ് ട്രിബ്യൂണലാണ് ഗെയിം ഓഫ് അയോധ്യയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ബാബറി മസ്ജിത് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഹിന്ദു- മുസ്ലീം പ്രണയമാണ് സിനിമ പറയുന്നത്. 

സിനിമയില്‍ രാമവിഗ്രഹം മുസ്ലീം പള്ളിക്കുള്ളില്‍ ഹിന്ദുക്കള്‍ തന്ത്രപരമായി കൊണ്ടുവെക്കുന്നതിന്റെ ദൃശ്യമുണ്ടെന്നും ഇത് തെറ്റാണെന്നുമാണ് എബിവിപി പ്രവര്‍ത്തകന്റെ വാദം. സിനിമ പുറത്തിറങ്ങിയാല്‍ പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് അധികൃതരും ഗവണ്‍മെന്റുമാണ് കുറ്റക്കാരെന്നും ഗോസ്വാമി പറഞ്ഞു. മത വിശ്വാസങ്ങളെ ഹനിക്കാനുള്ള അനുവാദം ഭരണഘടന നല്‍കുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. സംവിധായകനെ എവിടെയെങ്കിലും കണ്ടാല്‍ കൊല്ലുമെന്ന നിലപാടിലാണ് ഗോസ്വാമി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com