ആദ്യം ഹിന്ദു മതത്തിലേക്ക് മാറൂ, എന്നിട്ടാകാം വിവാഹം; മുസ്ലീം യുവാവിനോട് ഹിന്ദു യുവതി

ഒളിച്ചോടിയ ഇരുവരേയും പൊലീസ് കണ്ടെത്തി തിരിച്ചെത്തിച്ചപ്പോഴേക്കും സ്‌റ്റേഷന് ചുറ്റും ഹിന്ദു സംഘടനാ നേതാക്കളും നിരന്നു
ആദ്യം ഹിന്ദു മതത്തിലേക്ക് മാറൂ, എന്നിട്ടാകാം വിവാഹം; മുസ്ലീം യുവാവിനോട് ഹിന്ദു യുവതി

വ്യത്യസ്ത മതങ്ങളിലുള്ളവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചാല്‍ പുരഷന്റെ മതത്തിലേക്ക് സ്ത്രീ വരണം എന്ന രീതിയാണ് പൊതുവെ സമൂഹത്തില്‍ പിന്തുടര്‍ന്നു പോരുന്നത്. സ്ത്രീയുടെ മതത്തിലേക്ക് പുരുഷന്‍ വരുന്നത് വിരളം. എന്നാലിവിടെ പ്രണയം വിവാഹത്തിലേക്ക് എത്തണം എങ്കില്‍ മുസ്ലീം യുവാവിനോട് തന്റെ മതമായ ഹിന്ദുത്വത്തിലേക്ക് എത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് യുവതി. 

മുസ്ലീം വിഭാഗക്കാരനായ യുവാവ് മതം മാറി ഹിന്ദുവാകാതെ വിവാഹം നടക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പൂജാ ജോഷിയെന്ന് ജോധ്പൂര്‍ സ്വദേശി. കഴിഞ്ഞ ദിവസം കാമുകനായ ടാക്‌സി ഡ്രൈവര്‍ മൊഹ്‌സിന്‍ ഖാനൊപ്പം പൂജാ ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ  പൂജയുടെ കുടുംബം പൊലീസില്‍ മകളെ കാണാനില്ല എന്ന് പറഞ്ഞ് പരാതി നല്‍കുകയും ചെയ്തു. 

ഒളിച്ചോടിയ ഇരുവരേയും പൊലീസ് കണ്ടെത്തി ജോധ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിച്ചപ്പോഴേക്കും സ്‌റ്റേഷന് ചുറ്റും ഹിന്ദു സംഘടനാ നേതാക്കളും നിരന്നു. ലൗ ജിഹാദാണ് നടന്നിരിക്കുന്നതെന്ന് ആരോപിച്ച് ഇവര്‍ സ്റ്റേഷന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും മൊഹ്‌സിനെ മര്‍ദ്ദിക്കുകയും ചെയ്തു. 

സെക്ഷന്‍ 164 പ്രകാരം മൊഴി രേഖപ്പെടുത്തുന്നതിനായി പൂജയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് മതം മാറിയാല്‍ മാത്രമേ യുവാവിനെ വിവാഹം കഴിക്കുകയുള്ളു എന്ന് യുവതി വ്യക്തമാക്കിയത്. എന്നാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ താത്പര്യം ഇല്ലെന്നും യുവതി വ്യക്തമാക്കി. യുവാവ് ഹിന്ദു മതത്തിലേക്ക് മാറി എത്തുന്നത് വരെ ബന്ധുവിന്റെ വീട്ടില്‍ കഴിഞ്ഞോളാം എന്നും യുവതി മജിസ്‌ട്രേറ്റിന് മുന്‍പാകെ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com