മോദി യഥാര്‍ഥ ഹിന്ദുവല്ല; കടുത്ത വിമര്‍ശനവുമായി കപില്‍ സിബല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിക്കുള്ള ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
മോദി യഥാര്‍ഥ ഹിന്ദുവല്ല; കടുത്ത വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിക്കുള്ള ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കിയ ബിജെപി നടപടിയെ വിമര്‍ശിച്ച് സംസാരിക്കുമ്പോഴായിരുന്നു കപില്‍ സിബല്‍ മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 

മോദി എത്ര തവണ ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്? ഹിന്ദൂയിസത്തെ ഉപേക്ഷിച്ച് ഹിന്ദൂയിസവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഹിന്ദുത്വത്തെ ആശ്ലേഷിച്ചയാളാണ് മോദി. അദ്ദേഹം യഥാര്‍ഥ ഹിന്ദുവല്ല. എല്ലാ  ഇന്ത്യക്കാരേയും സഹോദരി സഹോദര്‍മാരായി കാണുന്നവരാണ് യഥാര്‍ഥ ഹിന്ദു, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സോംനാഥ് ക്ഷേത്ര ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയുടെ പേര് അഹിന്ദുക്കളുടെ രജിസ്റ്ററിലാണ് രേഖപ്പെടുത്തിയത് എന്നാരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com