കന്നുകാലി വില്‍പ്പന നിരോധന ഉത്തരവ് പിന്‍വലിക്കുന്നു; പിന്നോട്ടാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ മെയ് 23ലെ ഉത്തരവിലായിരുന്നു സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ തേടിയിരുന്നത്
കന്നുകാലി വില്‍പ്പന നിരോധന ഉത്തരവ് പിന്‍വലിക്കുന്നു; പിന്നോട്ടാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിയുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് വിവാദമായ കന്നുകാലി വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവില്‍ നിന്നും പിന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. 

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ്  പുതിയ ഉത്തരവ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുതിരില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. 
മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന കേന്ദ്ര സര്‍ക്കാരിന്റെ മെയ് 23ലെ ഉത്തരവിലായിരുന്നു സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ തേടിയിരുന്നത്. 

കച്ചവടത്തിനായുള്ള കന്നുകാലി കശാപ്പില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള ഉത്തരുമായി മുന്നോട്ടു പോകേണ്ട എന്ന് തീരുമാനിച്ചതായി കേന്ദ്ര നിയമമന്ത്രാലയത്തെ അറിയിച്ചതായും പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പുതിയ ഉത്തരവ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സമയപരിധി രൂപീകരിച്ചിട്ടില്ലെന്നും പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 

ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്നു എന്ന ശക്തമായ വിമര്‍ശനമായിരുന്നു കന്നുകാലി വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിന് പിന്നാലെ രാജ്യത്തുടനീളം ഉയര്‍ന്നത്. സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ, ഗോ രക്ഷകര്‍ കന്നുകാലി സംരക്ഷണം എന്ന പേരില്‍ രാജ്യത്ത് അതിക്രമങ്ങള്‍ അഴിച്ചുവിടുന്ന സംഭവങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com