മോദി ഭീകരവാദി: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി; ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസ് എന്ന ഭീകരസംഘടന

ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളുടെ രക്തം മോദിയുടെ കൈകളിലുണ്ട്
മോദി ഭീകരവാദി: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി; ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസ് എന്ന ഭീകരസംഘടന

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദിയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ്. പാകിസ്ഥാന്‍ ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്നു എന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരവാദിയാണ്, ആസിഫ് പറഞ്ഞു.

കഴിഞ്ഞമാസം നടന്ന ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്ഥാനെ ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും അന്ന് പരസ്പരം കടുത്ത ആരോപണങ്ങളാണ്  ഉന്നയിച്ചത്. 

പാകിസ്ഥാന്‍ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ പ്രതികരണം. 
ആര്‍ എസ് എസ് എന്ന ഭീകര സംഘടനയാണ് ഇന്ത്യ ഭരിക്കുന്നത്. ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളുടെ രക്തം മോദിയുടെ കൈകളിലുണ്ട്, ആസിഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com