ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി അലഹബാദ് ഹൈക്കോടതി വിധി 

അധികാരമേറ്റ ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ആദ്യ നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണം എന്നത്
ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി അലഹബാദ് ഹൈക്കോടതി വിധി 

അലഹബാദ്: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി അലഹബാദ് ഹൈക്കോടതി വിധി. മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. ദേശീയഗാനത്തേയും,പതാകയേയും ബഹുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

അധികാരമേറ്റ ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ആദ്യ നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണം എന്നത്. മദ്രസകളില്‍ ദേശീയഗാനം ആലപിക്കുന്നതു മൂലം കുട്ടികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ യാതൊരു വിധ സംഭവങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി

ഇക്കഴിഞ്ഞ  സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കാനും, ദേശീയ പതാക ഉയര്‍ത്താനും യോഗി സര്‍ക്കാര്‍ ഉത്തരവിടുന്നത്. വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.ഇതിനെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. തങ്ങള്‍ ദേശസ്‌നേഹികളല്ലെന്ന് വരുത്തിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഇവരുടെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com