ചോദ്യം ചെയ്യലമായി ഹണിപ്രീത് സഹകരിക്കുന്നില്ല; നാര്‍കോ ടെസ്റ്റിന് വിധേയയാക്കാന്‍ ആലോചന

ഹണിപ്രീത് ഇന്‍സാന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പഞ്ച്കുല പൊലീസ് കമ്മീഷണര്‍ - നാര്‍കോ ടെസ്റ്റിന് വിധേയയാക്കാനുള്ള നടപടി സ്വീകരിച്ചേക്കുമെന്ന് പൊലീസിലെ ഉന്നതവൃത്തങ്ങള്‍
ചോദ്യം ചെയ്യലമായി ഹണിപ്രീത് സഹകരിക്കുന്നില്ല; നാര്‍കോ ടെസ്റ്റിന് വിധേയയാക്കാന്‍ ആലോചന

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പഞ്ച്കുല പൊലീസ് കമ്മീഷണര്‍ എഎഎസ് ചവാന്‍ വ്യക്തമാക്കി. ഹണിപ്രീതിനെ നാര്‍കോ ടെസ്റ്റിന് വിധേയയാക്കാനുള്ള നടപടി സ്വീകരിച്ചേക്കുമെന്ന് പൊലീസിലെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. 

ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത് ഒക്ടോബര്‍ 3നാണ് പഞ്ച്കുല കോടതിയില്‍ കീഴടങ്ങിയത്. ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ കലാപം നടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്ന കേസിലെ ഒന്നാം പ്രതിയാണ് ഹണിപ്രീത് ഇന്‍സാന്‍. ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഹണിപ്രീത്. 
ചോദ്യം ചെയ്യലുമായി ഹണിപ്രീത് സഹകരിച്ചില്ലെങ്കില്‍ പൊലീസ് കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് കോടതിയെ സമീപിക്കുമെന്ന് പഞ്ചകുല പൊലീസ് കമ്മീഷണര്‍ എ.എസ് ചൗള വ്യക്തമാക്കി. 

ഗുര്‍മീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നും കീഴടങ്ങുന്നതിന് മുന്‍പ് ഒരഭിമുഖത്തില്‍ ഹണിപ്രീത് വ്യക്തമാക്കിയിരുന്നു.അന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയില്‍ എല്ലാം നന്നായി നടക്കുമെന്നാണു കരുതി, വൈകിട്ടോടെ മടങ്ങാനാകുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ കോടതിവിധി എതിരായിരുന്നു. വിധി അറിഞ്ഞതോടെ ബുദ്ധിയും മനസ്സും മരവിച്ചു. പിന്നെ എങ്ങനെയാണ് കലാപമൊക്കെ ആസൂത്രണം ചെയ്യാന്‍ കഴിയുകയെന്നുമായിരുന്നു ഹണിപ്രീത് പറഞ്ഞത്. 

2009ലാണ് ആള്‍ദൈവം ഗുര്‍മീത് റാം റഹീം വിവാഹിതയായ ഹണിപ്രീതിനെ മകളായി ദത്തെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com