22 മണിക്കൂറിനുള്ളില്‍ അസാമില്‍ മരിച്ചത് ഏഴ് നവജാത ശിശുക്കള്‍; മരിച്ചത് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍

ബുധനാഴ്ച വൈകീട്ട് 7.20 നും 11 മണിക്കും ഇടയില്‍ അഞ്ച് കുട്ടികളും, വ്യാഴാഴ്ച രണ്ട് കുട്ടികളും മരിക്കുകയായിരുന്നു
22 മണിക്കൂറിനുള്ളില്‍ അസാമില്‍ മരിച്ചത് ഏഴ് നവജാത ശിശുക്കള്‍; മരിച്ചത് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍

22 മണിക്കൂറിനുള്ളില്‍ അസാമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു രണ്ട് മുതല്‍ നാല് ദിവസം മാത്രം പ്രായമായ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ചത്. 

ശിശുമരണ നിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് അസം. ബുധനാഴ്ച വൈകീട്ട് 7.20 നും 11 മണിക്കും ഇടയില്‍ അഞ്ച് കുട്ടികളും, വ്യാഴാഴ്ച രണ്ട് കുട്ടികളും മരിക്കുകയായിരുന്നു. 

നാല് നവജാത ശിശുക്കളുടെ നില ഗുരുതരമാണ്. സര്‍ക്കാര്‍ നടത്തുന്ന ഫക്രുദിന്‍ അലി അഹ്മദ് മെഡിക്കല്‍ കോളേജിലാണ് ഞെട്ടിക്കുന്ന സംഭവം.  പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗര്‍ഭം ധരിക്കല്‍, നവജാത ശിശുക്കളുടെ ഭാരക്കുറവ് എന്നിവ കൊണ്ടുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചിരിക്കുന്നതെന്നാണ്് അസം ആരോഗ്യ മന്ത്രിയുടെ നിലപാട്. 

മരിച്ച രണ്ട് കുഞ്ഞുങ്ങളുടെ അമ്മമാരുടെ പ്രായം 19ഉം, 20 ആണ്. ആശുപത്രിയുടെ അനാസ്ഥയല്ല കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചിരിക്കുന്നതെന്നും അസം ആരോഗ്യ മന്ത്രി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com