ഗുജറാത്തിലെ മീശയാക്രമണം ദളിത് യുവാവ് പ്രശസ്തിക്ക് വേണ്ടി സ്വയം ചെയ്തതെന്ന് പൊലീസ്; സമ്മതിച്ച് യുവാവ്

ഞാന്‍ സ്വയം ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കുകയായിരുന്നു,ആരും എന്നെ അക്രമിച്ചിട്ടില്ല എന്ന് ദളിത് യുവാവ്
ഗുജറാത്തിലെ മീശയാക്രമണം ദളിത് യുവാവ് പ്രശസ്തിക്ക് വേണ്ടി സ്വയം ചെയ്തതെന്ന് പൊലീസ്; സമ്മതിച്ച് യുവാവ്

ഗാന്ധിനഗര്‍: ഗുജറാത്തിലെ മീശ പിരിക്കല്‍ പ്രതിഷേധത്തിന് കാരണമായ മീശയാക്രമണം പ്രശസ്തിയ്ക്ക് വേണ്ടി ദളിത് യുവാവ് ആസൂത്രണം ചെയ്തതെന്ന് പൊലീസ്. മീശ വെച്ചതിന്റെ പേരില്‍ ലിംബോദര ഗ്രാമത്തില്‍ ബ്ലേഡ് വെച്ച് യുവാവിനെ അക്രമിച്ചുവെന്നായിരുന്നു പരാതി. മൂന്നാംതീയതിയായിരുന്നു സംഭവം. എന്നാല്‍ പൊലീസ് പറയുന്നത്, അന്വേഷണസംഘത്തിന് അക്രമിസംഘം വന്നെന്നുപറയുന്ന ബൈക്ക് കണ്ടെത്താനാനോ ആക്രമണത്തിന് ഉപയോഗിച്ച ബ്ലേഡ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്താനോ കഴിഞ്ഞില്ലെന്നാണ്. 

വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ബ്ലേഡ് ആക്രമണം ആസുത്രണം ചെയ്തത് നടപ്പാക്കിയതെന്ന് 17വയസ്സുള്ള യുവാവ് സമ്മതിച്ചതായി പൊലീസ് പറയുന്നു. 

ഞാന്‍ സ്വയം ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കുകയായിരുന്നു, ആരും എന്നെ അക്രമിച്ചിട്ടില്ല എന്ന് ഇയ്യാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. എന്നാല്‍ ഇതിന് മുമ്പ് നടന്ന രണ്ടാക്രമണങ്ങളും സത്യമാണെന്നും അതിലൊന്ന് തന്റെ ബന്ധുവാണെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ രണ്ട് സുഹൃത്തുക്കളേയും ചോദ്യം ചെയ്‌തെന്നും ഇവരും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഗാന്ധിനഗര്‍ പൊലീസ് വ്യക്തമാക്കി. 

സംഭവത്തിന് പിന്നാലെ ഗുജറാത്തില്‍ മിസ്റ്റര്‍ ദളിത് എന്ന പേരില്‍ മീശ പിരിച്ച് ക്യാമ്പയിന്‍ നടന്നിരുന്നു. ദളിത് യുവാക്കള്‍ മീശ പിരിച്ച് പുറത്തിറങ്ങി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.  ക്യാമ്പയിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com