സൂചി നൊബേല്‍ സമ്മാനം തിരിച്ചു നല്‍കണം: കൈലാഷ് സത്യാര്‍ത്ഥി

ആഗോള സമൂഹം ചുരുങ്ങിയത് ഒന്നര വര്‍ഷമെങ്കിലും റോഹിങ്ക്യരുടെ അവകാശ സംരക്ഷണത്തിന് തയാറാവണം
സൂചി നൊബേല്‍ സമ്മാനം തിരിച്ചു നല്‍കണം: കൈലാഷ് സത്യാര്‍ത്ഥി

ഭോപ്പാല്‍: മ്യാന്‍മര്‍ ഭരണകക്ഷി നേതാവ് ഓങ് സാന്‍ സൂചി സമാധാനത്തിന് ലഭിച്ച നൊബേല്‍ സമ്മാനം തിരികെ നല്‍കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാഷ് സത്യാര്‍ത്ഥി. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സര്‍ക്കാരാണ് സൂചിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ശിശു സുരക്ഷിത  ഇന്ത്യ' എന്ന ലക്ഷ്യവുമായി നടത്തുന്ന ഭാരതയാത്രയുമായി ഭോപ്പാലില്‍  എത്തിയതായിരുന്നു അദ്ദേഹം. 

ആഗോള സമൂഹം ചുരുങ്ങിയത് ഒന്നര വര്‍ഷമെങ്കിലും റോഹിങ്ക്യരുടെ അവകാശ സംരക്ഷണത്തിന് തയാറാവണം. പ്രശ്‌നത്തില്‍  ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ സമിതിക്ക് കത്തയച്ചിട്ടുണ്ടെന്നും സത്യാര്‍ഥി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് 15000 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടങ്കിലും 40 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.  60 ശതമാനം പ്രതികള്‍ മതിയായ തെളിവില്ലാത്തതിനാല്‍ രക്ഷപ്പെ?െട്ടന്നും അദ്ദേഹം  വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com